Latest Updates

ജനപ്രിയ താരം ദിലീപിന്റേയും ഭാര്യ കാവ്യയുടേയും വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ നിരവധിയാണ്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ക്ക് ഇവരുടെ വിശേഷങ്ങള്‍ അറിയുന്നത്. ഇപ്പോഴിതാ, കുടുംബസമേതമുള്ള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.  

ദിലീപും കാവ്യയും മഹാലഷ്മിയുമുള്‍പ്പെടെ എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷത്തോടെയാണ് നാലു പേരെയും ചിത്രത്തില്‍ കാണാനാവുക. മഹാലക്ഷ്മി ചേച്ചി മീനാക്ഷിയുടെ കൈയില്‍ ഇരുന്ന് കോലുമിഠായി നുണയുന്നതും ചിത്രത്തില്‍ കാണാം. ദിലീപും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം ഓണാഘോഷത്തിന്റെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ ഒപ്പം പൂക്കളം ഇടുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്.

Get Newsletter

Advertisement

PREVIOUS Choice