Latest Updates

ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്.  ഹൃദയത്തിലെ അറകള്‍ തകര്‍ന്നതായും ഇടത് നെഞ്ചിന് താഴെയായി മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 കോളജ് തിരഞ്ഞെടുപ്പിനിടെ ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണു കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തിനിയില്‍ കുത്തേറ്റത്. മറ്റു രണ്ടുപേരും ഇടുക്കി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്


അതേസമയം പെട്ടെന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.  രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്പി മാധ്യമങ്ങളോട് പറഞ്ഞു.  സംഭവത്തില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിയുടെയും  ജെറിന്‍ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി.  കെഎസ്‌യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ട് പേരെ കൂടി ഇന്ന് കസ്റ്റഡിയിലെടുത്തു. 

 

Get Newsletter

Advertisement

PREVIOUS Choice