Latest Updates

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തു..നമ്മില്‍ പലര്‍ക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് തൈര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്‍പം തൈര് കഴിക്കുന്നത് നല്ലതാണ്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു.

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ തലത്തില്‍ ബിഎംഐ നിലനിര്‍ത്തുന്നതില്‍ കാല്‍സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് തൈരിലെ പോഷകങ്ങള്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും ഇത് നല്ലതാണ്. 

ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം. തൈരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും  സഹായിക്കുന്നു. തൈര് അമിതവും അനാവശ്യവുമായ കൊഴുപ്പ് ഒഴിവാക്കാനും നല്ലതാണ്. അപ്പോള്‍ പിന്നെ തൈര് ഇനി എന്നും ഭക്ഷണത്തിന്റെ  ഭാഗമാക്കുക തന്നെയല്ലേ..

Get Newsletter

Advertisement

PREVIOUS Choice