Latest Updates

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍  ലഭിച്ചത് ഏകദേശം 31,000 പരാതികള്‍.  കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ച പരാതികളുടെ എണ്ണം വ്യക്തമാക്കി  ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്, അതില്‍ പകുതിയിലേറെയും പരാതികള്‍ ലഭിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.

 2020-ല്‍ ലഭിച്ചത് 23,722 പരാതികളാണ്. ഇതിനെ അപേക്ഷിച്ച് 2021-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ പരാതികളില്‍ 30 ശതമാനം വര്‍ധനവുണ്ടായി. 

30,864 പരാതികളില്‍, പരമാവധി 11,013 എണ്ണം അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടവയാണ്, അത് സ്ത്രീകളെ  വൈകാരികമായി ചൂഷണം ചെയ്യുന്നവയായി  കണക്കിലെടുക്കുന്നവയാണ്. തുടര്‍ന്ന് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവ 6,633 ഉം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട്  4,589 പരാതികളും ലഭിച്ചതായും ദേശീയ വനിതാകമ്മീഷന്‍ വ്യക്തമാക്കി. 


ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത്.  15,828 പരാതികളാണ് യുപിയില്‍ നിന്ന് മാത്രമായി ലഭിച്ചത്. പിന്നാലെ ഡല്‍ഹി -3,336, മഹാരാഷ്ട്ര --1,504, ഹരിയാന- 1,460, ബിഹാര്‍ -1,456 എന്നീ സംസ്ഥാനങ്ങളുമുണ്ട്. 

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, ഗാര്‍ഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice