Latest Updates

കോവിഡ് ബാധിച്ചവരിലെ നെഞ്ചുവേദന തിരിച്ചറിയാം. വ്യക്തമായ ലക്ഷണങ്ങളോടെയും തീവ്രതയോടെയും രോഗം ബാധിക്കപ്പെട്ടവരിലാണ് പ്രധാനമായും ശ്വാസതടസവും നെഞ്ചുവേദനയും കാണുന്നത്. എന്നാല്‍ കൊവിഡിന്റെ ഭാഗമല്ലാതെയും നെഞ്ചുവേദന അനുഭവപ്പെടാം. ഉദാഹരണത്തിന്, ഉത്കണ്ഠയുള്ളവരില്‍ ഇടയ്ക്ക് ഇതിന്റെ ഭാഗമായി നെഞ്ചുവേദനയുണ്ടാകാറുണ്ട്. 'പാനിക് അറ്റാക്ക്' എന്നാണ് ഇത് അറിയപ്പെടുന്നത്. അതുപോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവരിലും നെഞ്ചുവേദന വരാം.

എങ്ങനെയാണ് കൊവിഡ് മൂലമുള്ള നെഞ്ചുവേദനയും അല്ലാത്ത നെഞ്ചുവേദനയും തിരിച്ചറിയുന്നതെന്ന് അറിയൂ...  

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തീവ്രമായ രീതിയില്‍ രോഗം ബാധിക്കപ്പെട്ടവരിലാണ് കൊവിഡ് മൂലമുള്ള നെഞ്ചുവേദന കാണുകയുള്ളൂ. ശ്വാസകോശരോഗമാണ് എന്നതുകൊണ്‍് കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്. മറ്റ് പല ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. ഇത് പേശികളില്‍ സമ്മര്‍ദ്ദം വരാനിടയാക്കുകയും ഇക്കൂട്ടത്തില്‍ നെഞ്ചിലെ പേശികളും ഇറുകുകയും വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. ഒപ്പം തന്നെ ശ്വാസതടസവും നേരിടാം.   

കൊവിഡ് മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ രോഗിയില്‍ 'ന്യുമോണിയ' വരാം. ന്യുമോണിയ വന്നാലും നെഞ്ചുവേദനയുണ്ടാകാം. 

നെഞ്ചില്‍ അസ്വസ്ഥത, സമ്മര്‍ദ്ദം, വേദന എന്നിവ അനുഭവപ്പെടുന്ന അവസ്ഥയെ നെഞ്ചുവേദനയായി കണക്കാക്കാം. ഇത് ആദ്യം സൂചിപ്പിച്ചത് പോലെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഹൃദയപേശികളിലേക്ക് രക്തവും ഓക്‌സിജനും എത്തിക്കുന്ന പ്രക്രിയയില്‍ താളപ്പിഴ സംഭവിക്കുമ്പോഴാണ് സാധാരണഗതിയില്‍ കാര്‍ഡിയാക് (ഹൃദയസംബന്ധമായ) നെഞ്ചുവേദന അനുഭവപ്പെടുന്നത്.   

ഈ വേദന ക്രമേണ തോള്‍ഭാഗം, കൈകള്‍, കഴുത്ത്, മുതുക് എന്നിവിടങ്ങളിലേക്ക് പകരാം.  

ഉത്കണ്ഠ മൂലമുള്ള നെഞ്ചുവേദന അഞ്ച് മുതല്‍ ഇരുപത് മിനുറ്റ് വരെയൊക്കെയേ നീണ്ടുനില്‍ക്കൂ. കൊവിഡ് രോഗികളില്‍ തന്നെ രോഗത്തെ ചൊല്ലിയുള്ള ആശങ്ക വര്‍ധിച്ച് നെഞ്ചുവേദനയുണ്ടാകാം. എന്നാലിത് കൊവിഡ് ഉത്കണ്ഠയാണെന്ന് രോഗി സ്വയം തന്നെ തിരിച്ചറിയേണ്ടതുണ്ട്. കൊവിഡ് നെഞ്ചുവേദനയ്ക്കാണെങ്കില്‍ പനി, ചുമ പോലുള്ള ലക്ഷണങ്ങളും കൂടെ കാണും. ഇതും പ്രത്യേകം ശ്രദ്ധിക്കുക.

Get Newsletter

Advertisement

PREVIOUS Choice