Latest Updates

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ വരാനിരിക്കുന്ന മലയാള ചിത്രം 'കോള്‍ഡ് കേസ്'  നേരിട്ട് ഒടിടി പ്രദര്‍ശനത്തിനൊരുങ്ങുന്നു.  ആമസോണ്‍ പ്രൈം വീഡിയോയുമായി ഇതിന്റെ കരാറില്‍ ഒപ്പുവെച്ചു.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റ് നെറ്റ്വര്‍ക്ക് ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

ശ്രീനാഥ് വി നാഥിന്റെ തിരക്കഥയില്‍ തനു ബാലക്കാണ് ത്രില്ലര്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. അദിതി ബാലനാണ് നായിക. 

സംവിധായകന്‍ ഷാജി കൈലാസ് ഒരുക്കുന്ന കടുവയുടെ ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ചിത്രം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു.ജിനു അബ്രഹാമാണ് കടുവയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. കുരുതിയാണ് ചിത്രീകരണത്തിനൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍  മുരളി ഗോപി, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, സൃന്ദ എന്നിവരും അഭിനയിക്കുന്നു. ഈ മെയില്‍ പ്രദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം കുരുതിയുടെ പ്രദര്‍ശനം  മാറ്റിവയ്‌ക്കേണ്ടി വന്നിരിക്കുയാണ്.

Get Newsletter

Advertisement

PREVIOUS Choice