Latest Updates

ഇരുപതാം നൂറ്റാണ്ടിൻ്റെ പ്രാരംഭ കാലത്തെ നൈജീരിയ യുടെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം പശ്ചാത്തലമാക്കി എഴുതപ്പെട്ടതാണ്,  ' ദേവൻ്റെ ശരം' --ARROW OF GOD -  ഇബൊ സമൂഹത്തിൽ വെള്ളക്കാരായ ഭരണകർത്താക്കളുടെയും മിഷണറിമാരുടേയും രംഗ പ്രവേശനം ഉണ്ടാക്കുന്ന പിരിമുറുക്കങ്ങളും കോളിളക്കങ്ങളുമാണ് ഈ കൃതിയുടെ മുഖ്യ പ്രമേയം . ബാഹ്യ അധിനിവേശത്തോടൊപ്പം ആഭ്യന്തര പ്രശ്നങ്ങളും കുടി ഒത്തുചേർന്നപ്പോൾ ഉരുത്തിരിയുന്ന സാമൂഹിക സംഘർഷാവസ്ഥ സ്വന്തം പൈതൃകം തിരസ്ക്കരിക്കുന്നതിലേക്കും അന്യമതം സ്വീകരിക്കുന്നതിലേക്കും ഒരു ജനതയെ കൊണ്ടു ചെന്നെത്തിക്കുന്നു .

 ഒരു ജനതയുടെ കീഴാളത്തത്തെ ഇത്രമേൽ വിമർശനബുദ്ധിയോടെ സമീപിക്കുന്ന സർഗ്ഗാത്മക രചനകൾ മറ്റു ഭാഷകളിലും വിരളമായിരിക്കും.'എങ്ങനെയാവണം ഒരു എഴുത്തുകാരൻ ഭൂതകാലത്തെ പുനസൃഷ്ടിക്കേണ്ടത്? തനിക്കു സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം തെരഞ്ഞെടുത്തെഴുതുന്ന എഴുത്തുകാരൻ ഒരിക്കലും സത്യസന്ധനായ ഒരു എഴുത്തുകാരനല്ല എന്ന്  ചിന്നു അച്ചബെ ഈ പുസ്തകത്തിലൂടെ നമ്മുടെ മുന്നിൽ സമർത്ഥിക്കുന്നുണ്ട് .

വിവർത്തന പുസ്തകങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ആഫ്രിക്കൻ  സാഹിത്യത്തിലെ ഈ പുസ്തകം വായനക്കായ് എടുത്തത്.ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇനിയും കാണാൻ സാധിക്കില്ലാത്ത ആഫ്രിക്കൻ ഗ്രാമങ്ങളിലൂടൊരു യാത്ര ഈ വായനക്കിടയിലൂടെ സാധിച്ചു.'..' വായനയെ ഉള്ളറിഞ്ഞു സ്നേഹിക്കുന്നവർക്ക് സന്തോഷം :..പക്ഷേ വായിക്കാൻ വേണ്ടി വായിക്കുന്നവർ കുറച്ചു കഷ്ടപ്പെടേണ്ടി വരും

 

നൈജീരിയയിൽ അദ്ധ്യാപകരായിരുന്ന ഡോ.എസ്.ജി നായർ അദ്ദേഹത്തിൻ്റെ പത്നി ലീല. ജി.നായരാണ് ഇത് മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്.1975 ൽ പ്രസിദ്ധീകരിച്ചു. 

 

    -             ഷാനി

Get Newsletter

Advertisement

PREVIOUS Choice