Latest Updates

  ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി 'ഒറ്റക്കുട്ടി' നയത്തില്‍ ഉറച്ചുനിന്ന രാജ്യമാണ് ചൈന. ജനസംഖ്യാനിരക്കില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്  ചൈന.   ജനനനിരക്ക് ഗണ്യമായി കുറഞ്ഞെന്ന ഡാറ്റയ്ക്ക്  ശേഷം, വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന നിലപാടിലാണ് രാജ്യമിപ്പോള്‍.  

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വീണ്ടും ഉദാരനയത്തിലേക്ക് കടക്കുകയാണ് രാജ്യം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യ കുഞ്ഞുങ്ങള്‍ക്കായി പ്രസവാവധിയുടെ ദൈര്‍ഘ്യം ഏകദേശം ഒരു വര്‍ഷം വരെ നീട്ടാനുള്ള നീക്കത്തിലാണ്.  കുഞ്ഞുങ്ങളുണ്ടാകാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. യൂറോപ്പിലെ ചില വികസിത രാജ്യങ്ങള്‍ക്ക് സമാനമായ നിലപാടാണിത്.  നിലവിലെ 168 ദിവസം കൂടാതെ  അരവര്‍ഷത്തെ പ്രസവാവധികൂടി  അനുവദിക്കുന്നതിനെ കുറിച്ച് ഷാന്‍സി പൊതുജനാഭിപ്രായം തേടുകയാണ്. 

മൂന്നാമത്തെ കുട്ടി ജനിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് പിതൃത്വ അവധിയുടെ ദൈര്‍ഘ്യം 30 ദിവസമാക്കി ഇരട്ടിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാം എന്ന നയം  തുടക്കത്തില്‍ തന്നെ വലിയ മാറ്റമുണ്ടാക്കുമോ എന്ന സംശയം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. ഇതിനായി  എന്ത് സഹായ നടപടികള്‍ അധികമായി ഉള്‍പ്പെടുത്തും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും അവര്‍ ആരാഞ്ഞിരുന്നു. ഷാന്‍സി ഉള്‍പ്പെടെ 14 പ്രവിശ്യകള്‍ പ്രാദേശിക കുടുംബാസൂത്രണ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയോ അധിക പ്രസവ അവധിയോ പിതൃത്വ അവധിയോ നല്‍കുന്നതിന് നിയമങ്ങളില്‍ ഭേദഗതി വരുത്തണമോ എന്നതില്‍  പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു.  ചി

ലര്‍ 3 വയസോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളുള്ള ദമ്പതികള്‍ക്കായി അഴധിയില്‍ തന്നെ പുതിയ മാറ്റങ്ങല്‍ വരുത്തിയിട്ടുണ്ട്. എന്തായാലും രണ്ട് കുഞ്ഞുങ്ങളുണ്ടായാല്‍ ശിക്ഷ ഉറപ്പാക്കിയിരുന്ന രാജ്യം ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് അനുമതി നല്‍കി അതിനായി എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന അവസ്ഥയിലാണ്.

Get Newsletter

Advertisement

PREVIOUS Choice