Latest Updates

കോവിഡ് വ്യാപനം രൂക്ഷമായതോടെ തെക്കുകിഴക്കന്‍ ഫുജിയാന്‍ പ്രവിശ്യയില്‍ ചൈന ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 4.5 ദശലക്ഷം ജനസംഖ്യയാണ് ഫുജിയാന്‍ പ്രവിശ്യയിലുള്ളത്. കൊറോണ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനാണ് ഫുജിയാന്‍ അടച്ചിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലകളിലും സിനിമാതിയേറ്ററുകള്‍, ബാറുകള്‍, ജിമ്മുകള്‍, ലൈബ്രറികള്‍ എന്നിവയുള്‍പ്പെടെയുള്ള ജനക്കൂട്ടം എത്തുന്ന എല്ലാ സ്ഥലങ്ങളും പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം.   

നിലവില്‍ ഒരു നഗരത്തില്‍ മാത്രമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആവശ്യമെങ്കില്‍, മറ്റ് നഗരങ്ങളിലെ സാഹചര്യം പരിഗണിച്ച്, ലോക്ക്ഡൗണിനെക്കുറിച്ച് ചിന്തിക്കും. റെസിഡന്‍ഷ്യല്‍ ഏരിയകളിലും സ്‌കൂളുകളിലും ഫാക്ടറികളിലും രോഗം വ്യാപനം കൂടാനുള്ള സാധ്യതയും അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഫുജിയാന്‍ പ്രവിശ്യയിലെ മൂന്ന് നഗരങ്ങളില്‍ 103 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ പതിവ് പരിശോധനയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഫുജിയാനിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് അടുത്തിടെ വിദേശത്ത് നിന്ന് തിരിച്ചെത്തിയിരുന്നു. ഇയാളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് അധികൃതരുടെ സംശയം.

Get Newsletter

Advertisement

PREVIOUS Choice