Latest Updates

'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 123 മ്യൂസിക്‌സ് യൂട്യൂബ് ചാനലിലൂടെയായിരുന്നു  റിലീസ്. ചിത്രത്തില്‍ ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പായി ലണ്ടന്‍, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാര്‍ഡുകള്‍ നേടിയെടുത്ത ആന്തോളജി സിനിമയാണ് 'ചെരാതുകള്‍'. ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോര്‍ത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  നാല് പ്രമുഖ ഒ. ടി. ടി - കള്‍ വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 

ചെരാതിലെ ഗാനങ്ങളുടെ  അവകാശം  '123 മ്യൂസിക്‌സാണ് നേടിയിരിക്കുന്നത് അടുത്തിടെ ഇറങ്ങിയ നായാട്ട്, ആര്‍ക്കറിയാം എന്നീ സിനിമകളിലെ ഗാനങ്ങളും ഇവരാണ് കരസ്ഥമാക്കിയത്. മനോഹരമായ മൂന്ന് ഗാനങ്ങളാണ് പ്രധാനമായും ചെരാതിലുള്ളത്. വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മെജ്ജോ ജോസ്സഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. 

Get Newsletter

Advertisement

PREVIOUS Choice