Latest Updates

രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി ഒറ്റദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലംചെയ്യുന്നു. ഇരുപത്തിയാറാം തീയതിയാണ് സ്പൈസസ് ബോര്‍ഡ് ഇ-ഓക്ഷന്‍ സംഘടിപ്പിക്കുന്നത്.   

ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 'നിലവിലുള്ള ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരമെന്ന് സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ പറഞ്ഞു. ഏല കര്‍ഷകര്‍ക്ക് ഇതുവഴി മെച്ചപ്പെട്ട വില നേടാന്‍ ലേലം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള  ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice