Latest Updates

ഫ്‌ലിപ്കാര്‍ട്ടിന്റെ 'ബിഗ് സേവിങ് ഡേയ്‌സ്' തുടങ്ങി. മെയ് രണ്ട് മുതല്‍  ഏഴ് വരെയായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഡിസ്‌കൗണ്ട് വില്പനയാണ് മേളയില്‍ ഉദ്ദേശിക്കുന്നത്. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകള്‍ക്ക് വലിയ ഓഫറുകളാണ് മേള വാഗ്ദാനം ചെയ്യുന്നത്. ലാപ്‌ടോപ്പുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും മികച്ച ഓഫാറാണ് നല്‍കിയിരിക്കുന്നത്. ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്ക് 40% ഡിസ്‌കൗണ്ടും. ചെറിയ ഡിസൈന്‍ ലാപ്ടോപ്പുകള്‍ 22,999 രൂപ മുതലും ലഭിക്കും.

  ആപ്പിളിന്റെ ഐഫോണ്‍ 11 7000 രൂപ ഡിസ്‌കൗണ്ടിലാണ് സെയിലില്‍ ലഭിക്കുക. 44,999 ആണ് വില. റിയല്‍മി നര്‍സോ 20 പ്രോ, റിയല്‍മി 7, മോട്ടോ ഇ7 പവര്‍, ഐകൂ 3, ഇന്‍ഫിനിക്‌സ് സീറോ 8ഐ, ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസ് എന്നീ ഫോണുകളും കുറഞ്ഞ വിലയില്‍ മികച്ച ഡിസ്‌കൗണ്ടില്‍ സെയിലിലൂടെ ലഭിക്കും.  

കോവിഡ് വ്യാപനം രൂക്ഷമായി ഭാഗികമായി അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് മാത്രമേ ഡെലിവറി നടക്കൂ. അത്തരം ജില്ലകളിലും സംസ്ഥനങ്ങളിലും ഉള്ളവര്‍ക്ക് ബിഗ് സേവിങ്‌സ് ഡേ സെയില്‍സില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കുകയില്ല എന്നും ഫ്‌ലിപ്കാര്‍ട് അറിയിക്കുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice