Latest Updates

  പൂര്‍ണ്ണവളര്‍ച്ചയെത്തിയ സിംഹത്തിന്റെ വാലില്‍ പിടിച്ച് കൂസലില്ലാതെ വനത്തിലൂടെ നടക്കുന്ന ഈ സുന്ദരി ആരാണെന്നാണോ. വ്യവസായ പ്രമുഖന്‍ ഹര്‍ഷ് ഗോയങ്കയാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെ- 

 'അത് എന്റെ മകളാണ്. അവളുടെ അമ്മയെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ' 

മകള്‍  വസുന്ധര പട്നി എവിടെ, എപ്പോള്‍ സിംഹത്തൊടൊപ്പം ഇത്തരത്തിലൊരു നടത്തം സാധ്യമാക്കി തുടങ്ങിയ വിവരങ്ങളൊന്നും അദ്ദേഹം എഴുതിയിട്ടില്ല. പകരം ഇന്ത്യന്‍ ആര്‍പിജി ഗ്രൂപ്പ് കോണ്‍ഗ്ലോമറേറ്റിന്റെ ചെയര്‍മാന്‍ പകരം വിവിധ ഭാവങ്ങളിലുള്ള ഇമോജികളാണ് നല്‍കിയിരിക്കുന്നത്. എന്തായാലും സിംഹത്തിനൊപ്പം ഇത്രമാത്രം കൂളായി നടക്കുന്ന മകളെക്കുറിച്ച് അച്ഛന് അഭിമാനമാണെന്ന് ഇതിലൂടെ മനസിലാക്കാം. 

അതേസമയം നിരവധി പേരാണ് ട്വിറ്ററില്‍ പോസ്റ്റിനെതിരെ പ്രതികരിച്ചത്. ധീരം സാഹസികം,  ധൈര്യശാലി! ഇഷ്ടപ്പെടുന്നു എന്നും അവളുടെ അമ്മയുടെ ശക്തമായ സ്വഭാവവിശേഷങ്ങള്‍ വ്യക്തമായും പ്രകടമാമാണെന്നും താങ്കളോട്  സഹതാപമുണ്ടെന്നുമാണ് ഒരു കമന്റ്  

Get Newsletter

Advertisement

PREVIOUS Choice