Latest Updates

ഐഫോണ്‍ 12 മോഡലുകളലില്‍ ചെറിയ ഓഡിയോ പ്രശ്‌നമുണ്ടെന്നും ഇക്കാര്യം കൊണ്ട് ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളുടെ പ്രശ്‌നം പരിഹരിക്കുമെന്നും ആപ്പിള്‍.  2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച ഈ ഫോണുകള്‍ക്ക് റിസീവര്‍ മൊഡ്യൂളിലെ ഒരു ഘടകത്തില്‍ ചെറിയ  തകരാറുണ്ടെന്നും ആപ്പിള്‍ വെബ്സൈറ്റില്‍ പറഞ്ഞു.  

ഫോണ്‍ ശരിയാക്കുന്നത് തീര്‍ത്തും സൗജന്യമായിരിക്കും. അതേസമയം പ്രശ്‌നം ശജവീില 12 ാശിശ, ശജവീില 12 ജൃീ ങമഃ എന്നിവയെ ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.  ഐഫോണ്‍ 12 അല്ലെങ്കില്‍ ഐഫോണ്‍ 12 പ്രോ ഉപയോഗിച്ച് കാളുകള്‍  വിളിക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ റിസീവറില്‍ നിന്ന് ശബ്ദം വരുന്നില്ലെങ്കില്‍ അത്തരം ഫോണുകള്‍ സര്‍വീസിന് സമര്‍പ്പിക്കാമെന്നും  കമ്പനി അറിയിച്ചു.   

പുതിയ ഐഫോണുകള്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഈ പ്രശ്‌നം ആപ്പിള്‍ പരിഹരിച്ചിട്ടുണ്ട്.് വരും ആഴ്ചകളില്‍  പുതിയ ഫോണുകള്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.  

ഐഫോണ്‍ 12 ന്റെ അതേ അടിസ്ഥാന ഡിസൈന്‍ നിലനിര്‍ത്തുന്നതാണ് പുതിയ മോഡലുകള്‍.  പക്ഷേ മെച്ചപ്പെട്ട ക്യാമറ ശേഷികളും മറ്റ് സവിശേഷതകളും ഇവയില്‍ ഉണ്ടായിരിക്കും. ഉപയോക്താക്കളുടെ ഐഫോണിന് മറ്റ്  പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് നന്നാക്കുന്നതിന് ചാര്‍ജ് ഈടാക്കുമെന്നും കമ്പനി പറഞ്ഞു.കേടായ സ്‌ക്രീന്‍ പോലുള്ളവയക്കാണ് ചാര്‍ജ്.   

Get Newsletter

Advertisement

PREVIOUS Choice