Latest Updates

വേനല്‍മഴ നനയുന്ന ചിത്രം പങ്ക് വച്ച് നടി അനുശ്രീ. സഹോദരങ്ങള്‍ക്കൊപ്പം വേനല്‍മഴ നനയുന്ന ഒരു വീഡിയോയും ചിത്രങ്ങളും നടി ഇ്ന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചു.    'ഇന്നലത്തെ മഴയില്‍... വേനല്‍ മഴയുടെ വരവേല്പിനെ ആഘോഷിക്കണം..... നനഞ്ഞു കൊണ്ട് തന്നെ വരവേല്‍ക്കണം, മഴയില്‍ കുട്ടികളാവുക,'' എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.   

പത്തനാപുരത്തിനടുത്തുള്ള കുഗ്രാമത്തില്‍ നിന്നാണ് അനുശ്രീ ചലച്ചിത്രലോകത്തെ വിസ്മയങ്ങളിലേക്ക് പറന്നിറങ്ങിയത്. വളരെ പെട്ടെന്ന തന്നെ പേരും പ്രശസ്തിയും നേടിയെങ്കിലും  ഗ്രാമീണത മനസിലും പെരുമാറ്റത്തിലും കൊണ്ടുനടക്കുന്ന നടിയാണ് അനുശ്രീ. താരജാഡകളില്ലാത്തതിനാല്‍ മലയാളികളുടെ പ്രിയനടിയാണിവര്‍.   

2012ല്‍ 'ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് അഭിനയിച്ച ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകള്‍ വന്‍വിജയം നേടി. റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മധുരരാജ, പ്രതി പൂവന്‍കോഴി, മൈ സാന്റാ തുടങ്ങിയ  ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകരുടെ പ്രിയങ്കരിയായി.

Get Newsletter

Advertisement

PREVIOUS Choice