Latest Updates

വായു മലിനീകരണം ഓര്‍മ്മശക്തിയെ ബാധിക്കുന്നുവെന്ന് പഠനം. വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വായു മലിനീകരണം മറവി രോഗത്തിന് ഇടയാക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന വാഹനങ്ങളും ഫാക്ടറികളും ഒക്കെ പുറത്ത് വിടുന്ന പുകയും മറ്റും മനുഷ്യ ശരീരത്തിലാണ് നിക്ഷേപിക്കപ്പെടുന്നത്.   

പലപ്പോഴും ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന പുകയും മറ്റും അന്തരീക്ഷത്തഇല്‍ തങ്ങി നിന്ന് വിഷ പദാര്‍ത്ഥങ്ങളായി കാലക്രമേണ ഇത് മനുഷ്യ ആരോഗ്യത്തിന് വില്ലനായി മാറുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളൊന്നും ന്നമ്മള്‍ അധികം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ അന്തരീക്ഷത്തിലെത്തി വില്ലനാകുന്ന വിഷ പദാര്‍ത്ഥങ്ങള്‍ ശരീരത്തിലേക്കെത്തുന്നത് വഴി തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ വരെ മന്ദീഭവിപ്പിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.   

ഇവ ശ്വസിക്കുന്നവരില്‍ മറവി രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 19 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.  അള്‍ഷിമെഴ്സ് രോഗത്തെ കുറിച്ച് ത്വരിതപ്പെടുത്തുന്ന പാരിസ്ഥിതികമായ വിവിധ കാരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലില്‍ അന്തരീക്ഷ മലിനീകരണവും മറവി രോഗവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. മലിനീകരണം ഏറെയുള്ള നഗരങ്ങളില്‍ ജീവിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അള്‍ഷിമേഴ്സ്, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ കൂടുതല്‍ ബാധിച്ചതായും ഇവര്‍ കണ്ടെത്തി.

Get Newsletter

Advertisement

PREVIOUS Choice