Latest Updates

വിമാനത്തിന്റെ യാത്ര മുടക്കി ഉറുമ്പുകള്‍. തിങ്കളാഴ്ച ഡല്‍ഹി- ലണ്ടന്‍ എയര്‍ ഇന്ത്യ 111 വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് ഉറുമ്പിന്‍കൂട്ടം എത്തിയത്. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഉറുമ്പിന്‍കൂട്ടത്തെ കണ്ടത്. തുടര്‍ന്ന് എല്ലാവരേയും മറ്റൊരു വിമാനത്തില്‍ കയറ്റി മൂന്നുമണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്.   

ഭൂട്ടാന്‍ രാജകുമാരന്‍ ജിഗ്മെ നാംഗെയില്‍ വാങ്ചു വി.ഐ.പി. യാത്രക്കാരാനായി വിമാനത്തില്‍ ഉണ്ടായിരുന്നു. ഭൂട്ടാന്‍ രാജകുമാരന്‍ അടക്കം 248 യാത്രക്കാരെയും പുറത്തിറക്കി വിമാനം പരിശോധനയ്ക്കു കൊണ്ടുപോയി. മറ്റൊരു വിമാനമാണ് യാത്രക്കാരുമായി പുറപ്പെട്ടത്.  

എയര്‍ ഇന്ത്യ വിമാനത്തില്‍ നേരത്തേയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയില്‍ ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറന്നുപൊന്തിയ വിമാനത്തില്‍ വവ്വാലിനെ കണ്ടതിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. 

Get Newsletter

Advertisement

PREVIOUS Choice