Latest Updates

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് രാജ്യത്ത് സുരക്ഷാ പ്രശനങ്ങള്‍ ഉള്ളതിനാല്‍ ജോലിക്ക് പുറത്ത് പോകരുതെന്നും വര്‍ക്ക് ഫ്രം ഹോം ചെയ്യണമെന്നും താലിബാന്‍. താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ഇത്തവണ രാജ്യം പിടിച്ചടക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് പലതവണ താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അട്ടിമറിച്ച് കൊണ്ടാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. താലിബാനിലെ അംഗങ്ങള്‍ നിരന്തരം മാറികൊണ്ടിരിക്കുയാണെന്നും അതിനാല്‍ തന്നെ ആവശ്യമായ പരിശീലനം നല്‍കാന്‍ കഴിയുന്നില്ലെന്നും സബിയുള്ള മുജാഹിദ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഈ പ്രശ്നം നിലനില്‍ക്കുന്നത്. 1996 മുതല്‍  2001 വരെയുള്ള കാലഘട്ടത്തില്‍ താലിബാന്‍ രാജ്യം പിടിച്ചടക്കിയപ്പോള്‍ സ്ത്രീകള്‍ ജോലിക്ക് പോകുന്നത് പൂര്‍ണമായും നിരോധിച്ചിരുന്നു. ആണ്‍തുണയില്ലാതെ സ്ത്രീകളെ പുറത്തിറങ്ങാനും അനുവദിച്ചിരുന്നില്ല. അതോടൊപ്പം തന്നെ സ്ത്രീകളുടെ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും അറിയിച്ചിരുന്നു.  

Get Newsletter

Advertisement

PREVIOUS Choice