Latest Updates

എസ്ബി എനര്‍ജി ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്ന വമ്പന്‍ കമ്പനിയെ സ്വന്തമാക്കി ഗൗതം അദാനി. 26000 കോടി രൂപ മുടക്കി അദാനിയുടെ ഉടമസ്ഥതിയിലുള്ള ഗ്രീന്‍ എനര്‍ജി ലിമിറ്റഡാണ് കമ്പനി ഏറ്റെടുത്തത്. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിക്ക് പൂര്‍ണ ഉടമസ്ഥതയുള്ള സഹോദര സ്ഥാപനമായി എസ്ബി എനര്‍ജി ഹോള്‍ഡിങ്സ് മാറും. ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ്ബാങ്കിന് 80 ശതമാനവും ഭാരതി ഗ്രൂപ്പിന് 20 ശതമാനവും ഉടമസ്ഥതയുണ്ടായിരുന്നതാണ് ഈ കമ്പനി. മെയ് 18 നാണ് ഇത് സംബന്ധിച്ച കരാറില്‍ അദാനിയുടെ കമ്പനി ഒപ്പ് വെച്ചത്. എസ്ബിക്ക് 1700 മെഗാവാട്ട് ഓപ്പറേഷണല്‍ അസ്സറ്റും 2554 മെഗാവാട്ടിന്റെ അസ്സറ്റ് നിര്‍മാണ ഘട്ടത്തിലും ആണ്.   

700 മെഗാവാട്ടിന്റെ പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതെല്ലാം ഇനി അദാനിക്ക് സ്വന്തം. ഇതോടെ അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓപ്പറേഷണല്‍ അസ്സറ്റ് 5.4 ഗിഗാവാട്ടായി. ആകെ കമ്പനിയുടെ ഊര്‍ജ ഉല്‍പാദനം 19.8 ഗിഗാവാട്ടായി. ഇതോടെ റിന്യൂവബിള്‍ എനര്‍ജി രംഗത്ത് ആഗോള തലത്തില്‍ വലിയ കമ്പനിയായി മാറാന്‍ അദാനിക്ക് കഴിയും. ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.  

Get Newsletter

Advertisement

PREVIOUS Choice