Latest Updates

കോവിഡിനെതിരെയുള്ള വാക്‌സിന്‍ സ്വീകരിക്കാന്‍ എവിടെയാണ് പോകേണ്ടത്. സംശയിക്കേണ്ട വാട്‌സ് ആപ്പ് നിങ്ങളെ സഹായിക്കും. നിങ്ങള്‍ താമസിക്കുന്നതിന് ഏറ്റവും അടുത്തുള്ള അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ വാട്്‌സ് ആപ്പ് നോക്കിയാല്‍ മതി.   

വാട്‌സാപ്പിലെ  'വാട്‌സാപ്പ് ചാറ്റ്‌ബോക്‌സ്' ലൂടെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സാധിക്കുക. MyGov Helpdesk Chat Box ലെ പുതിയ ഫീച്ചറിലൂടെയാണ് സമീപത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ കഴിയുന്നത്. കോവിഡിന്റെ ഒന്നാംവ്യാപനതരംഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവ് കൊണ്ടുവന്നത്. വ്യാജവാര്‍ത്തകള്‍ തടാനും കോവിഡ് അവബോധം  സൃഷ്ടിക്കാനുമായിരുന്നു ഇത്. ഈ ചാറ്റ്‌ബോക്‌സ് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.

  ഈ സംവിധാനം ഇപ്പോള്‍ മൂന്നാംഘട്ടത്തിലാണ്. വാട്ട്‌സ് ആപ്പ് ചാറ്റ്‌ബോക്‌സിലൂടെയാണ്  താമസ സ്ഥലത്തിന് അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ കഴിയുന്നതെന്ന്  കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലുൂടെ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice