Latest Updates

പല്ല് തേക്കുന്ന സമയത്ത് ആളുകള്‍ ചെയ്യുന്ന ചില തെറ്റുകളുണ്ട്. ദന്ത ആരോഗ്യം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ദന്തരോഗ വിദഗ്ധര്‍ പറയുന്നു. 

1. ശരിയായ ടൂത്ത് ബ്രഷ് ഉപയോഗിക്കാത്തത്

ടൂത്ത് ബ്രഷുകള്‍ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും വരുന്നുണ്ട്. വളരെ ചെറിയ ബ്രഷ് ഉപയോഗിക്കുമ്പോള്‍ എല്ലാ പല്ലുകളും വൃത്തിയാക്കുവാനും പല്ലിലെ കാവിറ്റി നീക്കം ചെയ്യുവാനും അതിന് കഴിഞ്ഞേക്കില്ല. അതുപോലെ, ഒരു ചെറിയ വായയില്‍ ഒരു വലിയ ബ്രഷ് ഉപയോഗിക്കുമ്പോള്‍, അത് വായിനകത്തെ എല്ലാ കോണുകളിലും എത്താന്‍ കഴിഞ്ഞേക്കില്ല. ടൂത്ത് ബ്രഷുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അതിന്റെ ബ്രസല്‍സിന്റെ കാഠിന്യവും പാറ്റേണുകളും സൂക്ഷ്മമായി പരിശോധിച്ചെടുക്കുക. 

2. പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്

മൂന്നോ നാലോ മാസത്തിലൊരിക്കല്‍ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റുക. പഴയ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത്, നിങ്ങളുടെ വായയുടെ ആരോഗ്യത്തെ തന്നെ മോശമായി ബാധിക്കും. 

3. തിടുക്കത്തില്‍ പല്ല് തേക്കുന്നത്

തിടുക്കത്തില്‍ പല്ല് തേയ്ക്കുന്നത് ശരിയായ രീതിയല്ല. തിരക്കിട്ട് ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെല്ലാം വൃത്തിയാക്കാന്‍ പര്യാപ്തമല്ല. ദിവസത്തില്‍ രണ്ടുതവണ രണ്ട് മിനിറ്റ് നേരം വീതം നന്നായി ബ്രഷ് ചെയ്യുക.

4. പല്ല് പുറകോട്ടും മുമ്പോട്ടും മാത്രം തേക്കുന്നത്

ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ മുന്നോട്ടും പിന്നോട്ടും മാത്രം തേക്കുന്നത് മോണകളെ വേദനിപ്പിക്കുക മാത്രമല്ല പല്ലുകള്‍ക്കിടയിലുള്ള കോണുകള്‍ വൃത്തിയാക്കുകയുമില്ല. ഇത് പ്ലാക്കിനേയും ബാക്ടീരിയകളേയും നീക്കം ചെയ്യാതിരിക്കുകയും, അതുവഴി കാവിറ്റിക്കും മറ്റ് വായ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. 

Get Newsletter

Advertisement

PREVIOUS Choice