Latest Updates

2013-ല്‍ ഇറങ്ങിയ ഒരു മോഹന്‍ലാല്‍ ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമപ്രേമികള്‍ വരവേറ്റത്. എന്നാല്‍ ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നതായിരുന്നു ആ ചിത്രം. പരാജയപ്പെട്ടുപോയ ലാല്‍ ചിത്രങ്ങളുടെ പട്ടികയിലാണ് 'ലോക്പാല്‍'  എന്ന ആ സിനിമ. 

  ഈ സിനിമയുടെ പരാജയകാരണം എന്താണെന്ന് വ്യക്തമാക്കുകയാണ്  തന്റെ തൂലികയിലൂടെ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച എസ്.എന്‍ സ്വാമി. തനിക്ക് സംഭവിച്ച ഒരു പരാജയമായിരുന്നു ലോക്പാല്‍ എന്നാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.  മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്റെ തിരക്കഥയായിരുന്നുവെന്നും ഒരു അഭിമുഖത്തിനിടെ സ്വാമി തുറന്നു പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് എസ്എന്‍ സ്വാമിയായിരുന്നു. 

ഇറങ്ങും മുന്‍പേ വളരെ  പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു അതെന്നും എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ സിനിമയ്ക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകാം അതിന്റെ കാരണമെന്നും  ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു താനും ഒരു പ്രധാനകാരണക്കാരനാണെന്നും അദ്ദേഹം സമ്മതിക്കുന്നു.

  അതേസമയം ഏറെ മുന്നൊരുക്കങ്ങളോടെ ചിത്രീകരിച്ച് പ്രതീക്ഷയോടെ റിലീസ് ചെയ്യുന്ന ചില ചിത്രങ്ങള്‍ വന്‍പരാജയമാകുന്നത് സിനിമ ഇന്‍ഡസ്ട്രിയില്‍ പതിവാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണെന്നാണ് എസ് എന്‍ സ്വാമിയും ചൂണ്ടിക്കാണിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice