Latest Updates

റോഡില്‍ നിര്‍ത്തിയിട്ട ഒരു കാര്‍... ഒരു കൊച്ചുപയ്യന്‍ അത് തുടയ്ക്കുന്നു... ഉടനെ വണ്ടിയുടെ ഉള്ളില്‍ നിന്ന് ഏകദേശം അവന്റെ തന്നെ പ്രായത്തിലുള്ള ഒരു കുട്ടി പുറത്തേക്ക് കൈനീട്ടി  അവന് ഒരു കളിപ്പാട്ടം സമ്മാനിക്കുന്നു... വണ്ടി തുടച്ചുകൊണ്ടിരുന്ന ആ കുട്ടി ഉടനെ അത് വാങ്ങി റോഡിലൂടെ ഓടിച്ചു നോക്കുന്നു... അപ്പോഴതാ കുറച്ചുകൂടി വലിയ ഒരു കളിപ്പാട്ട വണ്ടി അവന് കൊടുക്കുന്നു. ഇത് രണ്ടും ഓടിച്ച് നോക്കിയശേഷം അവനത് തിരികെ നല്‍കുന്നു... എത്ര മനോഹരമായ കാഴ്ചയാണല്ലേ... 

എന്നാല്‍, നമ്മളെ കൂടുതല്‍ ഞെട്ടിക്കുന്നത് അടുത്ത കാഴ്ചയാണ്.... രണ്ടു വണ്ടികളും അവന്‍ തിരികെ നല്‍കുമ്പോള്‍ കാറിലിരുന്ന കുട്ടി അത് നിരസിക്കുകയാണ്.... തന്റെ വണ്ടി തുടച്ച ആ കൂട്ടുകാരന് അവനത് സ്‌നേഹത്തോടെ നല്‍കുകയാണ്... ഉടനെ തന്നെ കാറുതുടച്ച പയ്യന്‍ ഒരു പലഹാരപൊതിയുമായി എത്തും... ഇരുവരും ചേര്‍ന്ന് അത് കഴിക്കുകയും ചെയ്യുന്നു.... മനോഹരമായ ഒരു വീഡിയോ... ഇത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ന് ലോകത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത്. വളര്‍ന്നു വരുമ്പോഴേ,  സാമ്പത്തിക, ജാതി മത ചിന്തകള്‍ കുഞ്ഞുങ്ങളിലേക്ക് ഇന്‍ജെക്ട് ചെയ്യുകയാണ്.... അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് സമൂഹത്തെ മനുഷ്യത്തമില്ലാത്തവരുടെ കൂട്ടായ്മയാക്കുന്നത്. നാം ഓരോരുത്തരും തന്നെ ... എത്ര മാതാപിതാക്കള്‍ക്ക് പറയാന്‍ കഴിയും  തങ്ങള്‍ കുഞ്ഞുങ്ങളെ ഇത്തരത്തില്‍ സഹജീവികളോട് നന്നായി പെരുമാറാന്‍ പഠിപ്പിക്കുമെന്ന്.

അതേ, ഇനിയും സമയമുണ്ട്.... എല്ലാത്തിലും വലുത് സ്‌നേഹമാണെന്ന്, പങ്കുവയ്ക്കലാണെന്ന് ഒക്കെ നമ്മുടെ മക്കളെ പഠിപ്പിക്കാന്‍.... ആ കൂട്ടുകാര്‍ പരസ്പരം കൈ വീശി യാത്ര പറയുമ്പോള്‍ ആ കാഴ്ച കാണുന്നവരുടെ കണ്ണുനിറയും... നാം മാറുക.. നമ്മുടെ മക്കളെ ആ മാറ്റം പഠിപ്പിക്കുക... അവര്‍ വളരട്ടെ 'മനുഷ്യരായി' .....  

Get Newsletter

Advertisement

PREVIOUS Choice