Latest Updates

കോവിഡ് 19 മഹാമാരി ദുരിതത്തിലാക്കിയപ്പോള്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി സൗജന്യ കിറ്റ് വിതരണം ചെയ്തു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലൊന്നായിരുന്നു കിറ്റ് വിതരണം. ഓണത്തിന് 15 ഭക്ഷ്യ വിഭവങ്ങളാണ് ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്. ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ 6.04 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് ലഭിക്കും.   തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് തയ്യാറാക്കുന്ന ജോലികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ സപ്ലൈകോയുടെ കീഴില്‍ 27 പാക്കിംഗ് കേന്ദ്രങ്ങളിലായാണ് കിറ്റ് നിറയ്ക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ഇതിനായുള്ള ജീവനക്കാരെയും സപ്ലൈകോ നിയോഗിച്ചിട്ടുണ്ട്.   പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ 500 എം.എല്‍, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ്, തേയില, മുളക്/മുളകുപൊടി, മഞ്ഞള്‍, സേമിയ/പാലട/ഉണക്കലരി , കശുവണ്ടിപ്പരിപ്പ്, ഏലയ്ക്ക, നെയ്യ്, ശര്‍ക്കരവരട്ടി/ഉപ്പേരി, ആട്ട, പൊടിയുപ്പ്, ശബരി ബാത്ത് സോപ്പ് , തുണിസഞ്ചി എന്നിവയാണ് കിറ്റിന്റെ ഭാഗമായുള്ളത്. ആദ്യഘട്ട വിതരണത്തിനുള്ള കിറ്റുകള്‍ വെള്ളിയാഴ്ച വൈകിട്ട് തന്നെ റേഷന്‍ കടകളില്‍ എത്തിക്കും. ജില്ലയില്‍ ആകെ 6,04962 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ എ.എ.വൈ വിഭാഗത്തിലുള്ള 40,271 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്യുക. തുടര്‍ന്ന് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 2,53,972 കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തും. പിന്നീട് നോണ്‍ പ്രയോരിറ്റി സബ്സിഡി വിഭാഗത്തില്‍പ്പെട്ട 1,42219 പേര്‍ക്കും ശേഷമുള്ള നോണ്‍ പ്രയോരിറ്റി നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട 1,67,590 കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. അടുത്തമാസം 16 നകം വിവിധ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ദുരിതകാലത്ത് സര്‍ക്കാരിന്റെ കിറ്റ് വിതരണം അഭിനന്ദനാര്‍ഹമാണ്.

Get Newsletter

Advertisement

PREVIOUS Choice