Latest Updates

കാത്തിരിപ്പുകള്‍ക്ക് വിട, പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗമായ ഒല ഇലക്ട്രിക്കിന്റെ 'എസ്1' ഇ-സ്‌കൂട്ടര്‍ വില്പനയ്ക്കെത്തി. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ഒല ഈ സ്‌കൂട്ടറിന് എസ്1, എസ്1 പ്രൊ എന്നീ പതിപ്പുകളാണുള്ളത്. രണ്ട് സ്‌കൂട്ടറുകളുടെയും വില യഥാക്രമം 99,999 രൂപയും 129,999 രൂപയുമാണ് (എക്സ്-ഷോറൂം, ഇന്ത്യ).   

സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, രജിസ്‌ട്രേഷന്‍, ഇന്‍ഷ്വറന്‍സ് എന്നിവ ഉള്‍പ്പെടാത്ത വിലയാണിത്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നതോടെ വില കുറയും.  

ഡെലിവറികള്‍ 2021 ഒക്ടോബറില്‍ ആരംഭിക്കും, ഇപ്പോള്‍ 499 രൂപ നല്‍കി ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം ഓല ഇലക്ട്രിക് സ്‌കൂട്ടറിനുള്ള റിസര്‍വേഷനുകള്‍ 2021 സെപ്റ്റംബര്‍ 8 വരെ ലഭ്യമാണ്. ആകര്‍ഷകമായ പത്ത് നിറങ്ങളില്‍ എസ്1, എസ്1 പ്രൊ എന്നിവ ലഭിക്കും. സാറ്റിന്‍, മാറ്റ്, ഗ്ളോസി ഫിനിഷോട് കൂടിയാണിത്. ഇതിന്റെ ട്വിന്‍ ഹെഡ്‌ലാമ്പ് ശ്രദ്ധേയം. ദൃഢത സൂചിപ്പിക്കുന്ന അലോയ് വീലുകള്‍, കൊത്തിയെടുത്ത പോലെയുള്ള സീറ്റുകള്‍, രണ്ട് ഹെല്‍മറ്റ് വയ്ക്കാവുന്ന വലിയ സ്റ്റോറേജ് എന്നിവയും മികവുകളാണ്.

Get Newsletter

Advertisement

PREVIOUS Choice