Latest Updates


ദിലീപിന്റെയും മജ്ഞുവാര്യരുടെയും മകള്‍ മീനാക്ഷിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അസാധാരണ മെയ്വഴക്കോടെയുള്ള  മീനാക്ഷിയുടെ നൃത്തമാണിത്. 

 

അതീവചടുലമായി ശരീരമനക്കി മീനാക്ഷി ഒരു ഹിന്ദി പാട്ടിനാണ് ചുവട് വയ്ക്കുന്നത്. ചിത്രം കണ്ട് കയ്യടിച്ച് ആരാധകര്‍ പറയുന്നത് അമ്മയുടെ മകള്‍ തന്നെയാണ് മീനാക്ഷി എന്നാണ്. അത്ഭരുതവും ആദരവും നിറഞ്ഞ കമന്റുകളോടെയാണ് ഈ ചെറിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കപ്പെടുന്നത്.

 

ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എന്ന നിലയില്‍ ഒട്ടേറെ ആരാധകരാണ് മീനാക്ഷിക്കുള്ളത്. സമുൂഹമാധ്യമങ്ങളില്‍ മീനാക്ഷി പങ്ക് വയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യും. നര്‍ത്തകി എന്ന നിലയില്‍ മീനാക്ഷിയുടെ കഴിവുകള്‍ ഇനി കാണാനിരിക്കുന്നതേയുള്ളു എ്ന്ന അഭിപ്രായമാണ് പലര്‍ക്കും. മുമ്പ് നാദിര്‍ഷായുടെ മകള്‍ അയിഷയുടെ വിവാഹത്തതിന് മീനാക്ഷി കൂട്ടുകാരികള്‍ക്കൊപ്പം ചെയ്ത നൃത്തവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയരംഗത്തേക്ക് വരാന്‍ താ്ത്പര്യമില്ലാത്ത മീനാക്ഷി ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്.

Get Newsletter

Advertisement

PREVIOUS Choice