Latest Updates

രാജ്യത്തെ പ്രമുഖ കാര്‍ഡ് നെറ്റ് വര്‍ക്ക് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡിന് ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബാങ്കുകളുമായി സഹകരിച്ചു കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്ററായ മാസ്റ്റര്‍ കാര്‍ഡിന് പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതില്‍ മാത്രമാണ് വിലക്ക്. നിലവിലെ മാസ്റ്റര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വിലക്ക് ബാധിക്കില്ല. 

 

രാജ്യത്തെ പല പ്രമുഖ ബാങ്കുകളും പേയ്മെന്റ് കാര്‍ഡ് സേവനങ്ങള്‍ക്കായി മാസ്റ്റര്‍ കാര്‍ഡിനെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ പ്രമുഖരായ എച്ച്ഡിഎഫ്സി, യെസ്, ഐസിഐസിഐ, ആര്‍ബിഎല്‍, ഇന്‍ഡസ് ഇന്‍ഡ്, ആക്സിസ് തുടങ്ങിയ ബാങ്കുകളാണു മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് തങ്ങളുടെ ഇടപാടുകാര്‍ക്കു കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇവയില്‍ പല ബാങ്കുകളും വീസ ഉള്‍പ്പെടെ മറ്റ് കാര്‍ഡ് ദാതാക്കളുമായും സഹകരിക്കുന്നുണ്ട്. എന്നാല്‍, യെസ് ബാങ്ക്, ആര്‍ബിഎല്‍ എന്നിവ കാര്‍ഡ് സേവനങ്ങള്‍ക്കായി പൂര്‍ണമായും ആശ്രയിക്കുന്നത് മാസ്റ്റര്‍ കാര്‍ഡിനെയാണ്. 

 

പുതിയ ഉപയോക്താക്കളെ ചേര്‍ക്കാന്‍ ഈ ബാങ്കുകള്‍ക്ക് മറ്റ് കാര്‍ഡ് സേവന ദാതാക്കളുമായി ഇനി സഹകരിക്കേണ്ടി വരും. ഈ  മാസം 22 മുതല്‍ പുതിയ ഡെബിറ്റ് പെയ്മെന്റ് കാര്‍ഡ് നെറ്റ്വര്‍ക്കാണു മാസ്റ്റര്‍ കാര്‍ഡിന്റെത്. പേയ്മെന്റ് സിസ്റ്റം ഡേറ്റ സൂക്ഷിക്കുന്ന സെര്‍വര്‍ സംവിധാനം ആറു മാസത്തിനകം ഇന്ത്യയില്‍ സജ്ജമാക്കണമെന്ന് 2018 ഏപ്രില്‍ 6 നാണ് ആര്‍.ബി.ഐ നിര്‍ദേശിച്ചത്. എന്നാല്‍, മാസ്റ്റര്‍ കാര്‍ഡ് ഈ നിര്‍ദേശം പാലിച്ചില്ല. ഇതേ കാരണത്തിന് ഏപ്രിലില്‍ അമേരിക്കന്‍ എക്സ്പ്രസിനും ആര്‍.ബി.ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice