Latest Updates

കിണറ്റില്‍ വീണ പൂച്ചയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വീഡിയോ വൈറലാവുന്നു. മുംബൈയിലെ നാസികിലാണ് സംഭവം. 16 സെക്കന്‍ഡ് ക്ലിപ്പില്‍, പുള്ളിപ്പുലിയും പൂച്ചയും കിണറിനുള്ളിലെ സൈഡ് പ്ലാറ്റ്ഫോമില്‍ മുഖാമുഖം നില്‍ക്കുന്നത് കാണാം. പുലി കിണറ്റിലെ വെള്ളത്തില്‍ നിന്ന് ചാടി പൂച്ചയ്ക്ക് നേരെ പാഞ്ഞുകയറുന്നതോടെയാണ് വീഡിയോ ദൃശ്യം ആരംഭിക്കുന്നത്.  

പൂച്ച തിരിച്ചടിക്കാനും സ്വയം പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്. കിണറ്റില്‍ നിന്നും പൂച്ചയ്ക്ക് നേരെ പുലി ചാടിയെങ്കിലും അതിനെ ഉപദ്രവിക്കാതെ വെറുതെ വിടുന്നത് വീഡിയോയില്‍ കാണാം. പൂച്ചയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂലി കിണറ്റില്‍ വീണതെന്ന് വെസ്റ്റ് നാസിക് ഡിവിഷനിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, പങ്കജ് ഗാര്‍ഗ്, എഎന്‍ഐയോട് പറഞ്ഞു. പുലിയെ പിടികൂടി കാട്ടിലേക്ക് വിട്ടതായും ഇദ്ദേഹം പറഞ്ഞു. 

https://twitter.com/ANI/status/1434799391748075520?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1434799391748075520%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Findianexpress.com%2Farticle%2Ftrending%2Ftrending-in-india%2Fleopard-and-a-cat-come-face-to-face-after-falling-into-a-well-in-maharashtra-7492330%2F

Get Newsletter

Advertisement

PREVIOUS Choice