Latest Updates

സമൂഹമാധ്യമങ്ങളില്‍ വൈറലായി  പ്രിയതാരം മോഹന്‍ലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രം. കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം  ചെന്നൈയിലെ വീട്ടിലായിരുന്നു സൂപ്പര്‍താരം അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചത്.  

 

മോഹന്‍ലാലിന്റെ അടുത്തചങ്ങാതിയായ സമീര്‍ ഹംസയാണ്  ഇതിന്റെ  ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.നിമിഷങ്ങള്‍ക്കകം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകര്‍ അതേറ്റുവാങ്ങി. അതിന് മുമ്പ് തന്നെ ചലച്ചിത്രലോകത്തെ പ്രമുഖര്‍ ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ആരാധകാരകട്ടെ പ്രിയ നടന്റെ ചിത്രം സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ആക്കിയാണ് പിറന്നാള്‍ ആശംസകള്‍ പങ്കിട്ടത്. 

 

നടന്‍ മോഹന്‍ലാലിന്റെ ജന്‍മദിനാഘോഷം എന്നത് അടുത്ത പിറന്നാളോടെ നടനും സംവിധായകനുമായ മോഹന്‍ലാലിന്റെ എന്ന് മാറ്റിപ്പറയേണ്ടി വരും. 'ബറോസ്' എന്ന ചിത്രത്തിലൂടെ സംവിധാനവേഷണണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ലാല്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെയാണ് ഗോവയില്‍ പൂര്‍ത്തിയാക്കിയത്. 

Get Newsletter

Advertisement

PREVIOUS Choice