Latest Updates


ത്രിതല പഞ്ചായത്തുകളെ കുറിച്ച് വ്യക്തമായി അറിയാം.   ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണ് പഞ്ചായത്തുകള്‍. ഒന്നോ അതിലധികമോ ഗ്രാമങ്ങള്‍ക്ക് ഒരു ഗ്രാമപഞ്ചായത്ത്. ഒരു ജില്ലയിലെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളും ഉള്‍പ്പെടുന്ന ഒരു ജില്ലാ പഞ്ചായത്ത്.  ഇവ രണ്ടിനും ഇടയില്‍ ഏതാനും ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഇടനില പഞ്ചായത്തുകള്‍. ഇങ്ങനെയാണ് പഞ്ചായത്തുകളുടെ സംവിധാനം.  

കേരള പഞ്ചായത്ത് രാജ് നിയമത്തില്‍ ഈ ഇടനലി പഞ്ചായത്തുകളെ  ബ്ലോക്ക് പഞ്ചായത്ത് എന്നാണ് പറയുന്നത്.  20 ലക്ഷത്തില്‍ കവിയാത്ത ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ രൂപീകരിക്കേണ്ടതില്ല. ഓരോ ഓരോ ജില്ലയിലെയും ഗ്രാമപ്രദേശങ്ങള്‍ മുഴുവനും മുഴുവനും ജില്ലാ പഞ്ചായത്തിന് അധികാര പരിധിയില്‍ വരും ബാക്കിയുള്ളത് നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളോ  ചെറിയ നഗരങ്ങളോ വലിയ നഗരങ്ങളോ ആയിരിക്കും.  

1992 വരെ പഞ്ചായത്തുകളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമമായിരുന്നു ഉണ്ടായത്.  പഞ്ചായത്തീരാജ് ഭേദഗതിയിലൂടെ ഈ തെറ്റ് തിരുത്ത.  ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടു പതിറ്റാണ്ടോളം തെരഞ്ഞെടുപ്പു നടന്നിട്ടില്ലാത്ത  പഞ്ചായത്തുകളുള്‌ല അവസ്ഥയായിരുന്നു. പഞ്ചായത്തി രാജിന് ശേഷമാണ് ഇത്  മാറിയത്. 

ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങള്‍ ഓരോ ജില്ലയിലും വിരലിലെണ്ണനാകുന്നവയാണ്.  ഇന്ത്യ മുഴുവനായി എടുത്താല്‍ 80 ശതമാനത്തിലധികം പ്രദേശങ്ങളും ഗ്രാമങ്ങളാണ്.  മുനിസിപ്പാലിറ്റ കളെക്കാള്‍ എത്രയോ മടങ്ങ് വരും പഞ്ചായത്തുകളുടെ എണ്ണം.  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ ആണ് പഞ്ചായത്തുകള്‍

Get Newsletter

Advertisement

PREVIOUS Choice