Latest Updates

ആപ്പിളിന്റേതിന് സമാനമായ മാറ്റങ്ങള്‍ക്കൊരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വരാന്‍ പോകുന്ന 'സേഫ്റ്റി' സെക്ഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2022 ന്റെ ആദ്യ പാദത്തില്‍ പുതിയ സുരക്ഷ, സ്വകാര്യതാ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റില്‍ വിശദീകരിക്കുന്നു.    എല്ലാ ആപ്ലിക്കേഷനുകള്‍ക്കും ബാധകമായ പുതിയ ഉപയോക്തൃ ഡാറ്റ നയങ്ങളും ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലേ സ്റ്റോര്‍ ഉപയോക്താക്കള്‍  ഒരു ആപ്പിന്റെ പേജില്‍ ആപ്പ് സ്വീകരിക്കുന്ന ഡാറ്റ ഏതെല്ലാം എന്ന സംഗ്രഹം കാണാനാകുമെന്ന് ഗൂഗിളിന്റെ പോസ്റ്റ് സ്ഥിരീകരിക്കുന്നു. ലൊക്കേഷന്‍, കോണ്‍ടാക്റ്റുകള്‍, വ്യക്തിഗത വിവരങ്ങള്‍ (ഉദാ. പേര്, ഇമെയില്‍ വിലാസം), സാമ്പത്തിക വിവരങ്ങള്‍ തുടങ്ങി ഏത് തരം ഡാറ്റയാണ് ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നുവെന്ന് ഇത് കാണിക്കും.    എല്ലാ ഡവലപ്പര്‍മാരും സുതാര്യത മെച്ചപ്പെടുത്തുന്നതിന് അവരുടെ ആപ്ലിക്കേഷനുകള്‍ക്ക് ഒരു സ്വകാര്യതാ നയം നല്‍കേണ്ടതുണ്ടെന്നും ഗൂഗിള്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ 2022 ആദ്യം വരെ ഡവലപ്പര്‍മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. 2022 ഏപ്രില്‍ വരെയാണ് സമയം. ഒരു ഉപയോക്താവിന്റെ സുരക്ഷക്കായി, ഡാറ്റ എന്‍ക്രിപ്ഷന്‍ പോലെ ഡെവലപ്പര്‍ ഉപയോഗിച്ചിട്ടുളള സുരക്ഷാ രീതികളും ഇതില്‍ പറയും. ആപ്പ് ''ഗൂഗിളിന്റെ ഫാമിലി പോളിസികള്‍ പിന്തുടരുന്നുണ്ടോ'' എന്നും ''ആഗോള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണോ'' എന്നും ഇത് ചൂണ്ടിക്കാണിക്കും.

Get Newsletter

Advertisement

PREVIOUS Choice