Latest Updates

ദൈനംദിന ഭക്ഷണത്തില്‍ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത്  മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാം. പകര്‍ച്ചവ്യാധി ഭീിഷണികള്‍ക്കിടയില്‍ പ്രതിരോധശേഷിയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വലിയ പങ്കാണുള്ളത്. അതുകൊണ്ട് തന്നെ പോഷകസമൃദ്ധമായ ഭക്ഷണം തെരഞ്ഞെടുത്ത് കഴിക്കണം. 


 

പോഷകസമൃദ്ധമായ ഭക്ഷണം ഏതാണെന്ന് അന്വേഷിച്ചു പോകുന്നതിന് മുമ്പ് നിങ്ങള്‍  പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന രീതി ശ്രദ്ധിക്കണം.  തൊലിയോടാണോ അതോ  തൊലിയൊക്കെ കളഞ്ഞാണോ ഇവ കഴിക്കുന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ആരോഗ്യം. തൊലിയോടെ കഴിക്കാന്‍ സാധിക്കുന്ന ഏത് പച്ചക്കറിയും പഴവും അങ്ങനെതന്നെ കഴിക്കണമെന്നാണ് ജീവിതശൈലി, വെല്‍നസ് വിദഗ്ധര്‍ ഉറപ്പിച്ചുപറയുന്നത്. ശുചിത്വപരമായ ആശങ്കകള്‍ കാരണമാണ്  പഴങ്ങളുടെയും പച്ചക്കറികളുടെയും തോലുകള്‍ കളയുന്നതെങ്കില്‍ മൃദുവായ സോപ്പ് ഉപയോഗിച്ച് കഴുകി ശുദ്ധമാക്കി കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

 

പഴം, പച്ചക്കറി തൊലികള്‍ അവശ്യ പോഷകങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നെന്നും പഴത്തിന്റെ ചര്‍മ്മത്തില്‍ ധാരാളം നാരുകളുണ്ടെന്നും വെല്‍നസ് വിദഗ്ധര്‍ പറയുന്നു.  ഒരു പഴത്തിന്റെ പോഷകഗുണങ്ങളായ വിറ്റാമിനുകളും ധാതുക്കളും 25-30 ശതമാനം അതിന്റെ ചര്‍മ്മത്തില്‍ കിടക്കുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

മുന്തിരി, ആപ്പിള്‍, പേര, പീച്ച്,  പ്ലംസ്, എന്നിവയാണ് തൊലികള്‍ നീക്കം ചെയ്യാതെ കഴിക്കാന്‍ കഴിയുന്ന ചില പഴങ്ങള്‍. കാരറ്റ് , വെള്ളരിക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയവയും തൊലി കളയാതെ  ഉപയോഗിക്കാം 

Get Newsletter

Advertisement

PREVIOUS Choice