Latest Updates

ചിക്കാഗോയില്‍ നിന്ന് ഐസ്ലന്‍ഡിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരി കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ക്വാറന്റിനിലായത്. സംഭവം ഇങ്ങനെ- വിമാനം പകുതി ദൂരം പിന്നിട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള  മാരിസ ഫോറ്റിയോ എന്ന യാത്രക്കാരിക്ക് തൊണ്ടവേദന അനുഭവപ്പെടുകയായിരുന്നു. ബാത്ത്‌റൂമില്‍ പോയി റാപ്പിഡ് കിറ്റ് വഴി പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. 

അതേസമയം വിവരമറിഞ്ഞ് വിമാനത്തിലുണ്ടായിയരുന്ന മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തില്‍ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതിനാല്‍ ഇവരൈ സുരക്ഷിതമായി മാറ്റിയിരുത്താന്‍ വിമാനജീവനക്കാര്‍ക്കും കഴിഞ്ഞില്ല. അവസാന സാധ്യതയായി ബാത്ത് റൂം വന്നപ്പോള്‍ ഫോറ്റിയോ സ്വമേധയാ അതിന് തയ്യാറാവുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ഇവര്‍ ബാത്ത്‌റൂമില്‍ കഴിച്ചുകൂട്ടിയത്. 

തന്നോടൊപ്പം ഡിന്നര്‍ കഴിച്ച് വീട്ടുകാരെക്കുറിച്ചും ഒപ്പമുള്ള യാത്രക്കാരെക്കുറിച്ചും താന്‍ ആകുലയാണെന്ന് ഇവര്‍ പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വീണ്ടും ഫോറ്റിയോ കോവിഡ് ടെസ്റ്റിന് വിധേയയായി. അപ്പോഴും പോസിറ്റീവ് കാണിച്ചതിനാല്‍ ഇവരെ വീണ്ടും ക്വീറന്റൈനില്‍ അയച്ചു. അതേസമയം ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണമില്ലാഞ്ഞതിനാല്‍ അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു. 

ഫ്‌ലൈറ്റിന് മുമ്പ്  താന്‍ രണ്ട് പിസിആര്‍ ടെസ്റ്റുകളും അഞ്ച് റാപ്പിഡ് ടെസ്റ്റുകളും നടത്തിയതാണെന്നും എന്നാല്‍  അവയെല്ലാം നെഗറ്റീവ് ആയിരുന്നെന്നും അധ്യാപരികകൂടിയായ ഫോറ്റിയോ പറഞ്ഞു. വിമാനം പറന്ന് ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്  തനിക്ക് തൊണ്ടവേദന അനുഭവപ്പെടാന്‍ തുടങ്ങിയതെന്നും ഇവര്‍ വ്യക്തമാക്കി. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തതിന് പുറമേ  ബൂസ്റ്റര്‍ ഡോസും ഇവര്‍ക്ക് ലഭിച്ചിരുന്നു.

Get Newsletter

Advertisement

PREVIOUS Choice