ഫൈസാബാദ് റെയില്‍വെ സ്റ്റേഷനെ ് അയോധ്യാ കന്റോണ്‍മെന്റാക്കി യോഗി
മൂന്ന് വര്‍ഷം മുമ്പ് അലഹാബാദിനെ പ്രയാഗ് രാജ് ആക്കിയ യോഗി സര്‍ക്കാര്‍ പുതിയ നടപടിയുമായി വീണ്ടുമെത്തിയിരിക്കുന്നു. ഇക്കുറി ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്റെ പേര് അയോധ്യാ കന്റോണ്‍മെന്റ് എന്നാക്കാന്‍ തീരുമാനിച്ചചിരിക്കുകയാണ്. ഫൈസാബാദ് റെയില്‍വേ ജംഗ്ഷന്റെ പേര് അയോദ്ധ്യ കന്റോണ്‍മെന്റ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ച വിവരം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററില്‍ അറിയിച്ചത് . കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ പേരുമാറ്റം പ്രാബല്യത്തില്‍ വരും. മുമ്പ് ്‌യോഗി സര്‍ക്കാര്‍ മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരില്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസ് ഇതിഹാദുല്‍ മുസ്ലിമീന്‍ പതിച്ചിരുന്ന ഫൈസാബാദ് എന്ന് പേര് അച്ചടിച്ച പോസ്റ്ററുകള്‍ മാറ്റാന്‍ പോലിസ് ഉത്തരവിട്ടിരുന്നു. യുപിയിലെ നഗരങ്ങള്‍ക്കും റെയില്‍വെ സ്റ്റേഷനുകള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും ഹിന്ദുനാമങ്ങള്‍ നല്‍കുക എന്നതാണ് മുഖ്യമന്ത്രിയുടെ നയം. അസംഗഡ് , ആര്യഗഡ് ആക്കണമെന്നും , അലിഗഡ് ഹരിഗഡ് ആക്കണമെന്നും ചില സംഘടനകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.