Latest Updates

ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മറ്റ് പല പഴങ്ങളെ പോലെയും ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന 'ഡോപമൈന്‍', 'കാറ്റെച്ചിന്‍' എന്നിവ നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി സ്വാധീനിക്കുമത്രേ. അതായത്, മോശം മാനസികാവസ്ഥയില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ നേന്ത്രപ്പഴത്തിനാകുമെന്ന്.

ഐബിഎസ് എന്ന ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജീവിതശൈലീരോഗമുള്ളവര്‍ എപ്പോഴും ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. ചില ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഐബിഎസുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.

ഇന്ന് മിക്കവരും നേരിടുന്നൊരു പതിവ് ആരോഗ്യപ്രശ്‌നമാണ് അസിഡിറ്റി. പ്രധാനമായും ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ തന്നെയാണ് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.

 

Get Newsletter

Advertisement

PREVIOUS Choice