Latest Updates

കോവിഡ് വൈറസിനെതിരെയുള്ള മുന്‍കരുതല്‍ നടപടികളില്‍  അവിഭാജ്യ ഘടകമായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ മാറിയിരിക്കുന്നു. വൈറസ് പകരുന്നത് തടയാന്‍ കൈകളുടെ  ശുചിത്വം നിര്‍ണായകമാണ്. 

 അതേസമയം സാനിറ്റൈസര്‍ നിരന്തരം ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ബാധിക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുമ്പോള്‍ മനസിലാക്കേണ്ട ചില കാര്യങ്ങള്‍ ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു.

 കൈകളുടെ മുഴുവന്‍ ഉപരിതലത്തിലും സാനിറ്റൈസര്‍ തേയ്ക്കണം.  സാനിറ്റൈസര്‍ വരണ്ടുണങ്ങുന്നത് വരെ കൈകള്‍ പരസ്പരം ഉരയ്ക്കണം.  20 മുതല്‍ 30 സെക്കന്‍ഡ് വരെ ഇത് നീണ്ടുനില്‍ക്കണം

. സാനിറ്റൈസറുകളിലെ മദ്യം പ്രസക്തമായ ആരോഗ്യ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നതായി കാണിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഇന്‍സ്റ്റാഗ്രാമില്‍ പരാമര്‍ശിച്ചു. ഒരു ചെറിയ അളവിലുള്ള മദ്യം മാത്രമേ ചര്‍മ്മത്തില്‍ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ; മിക്ക ഉല്‍പ്പന്നങ്ങളിലും ചര്‍മ്മത്തിന്റെ വരള്‍ച്ച കുറയ്ക്കുന്നതിന് സഹായകമായ പേസ്റ്റ്  അടങ്ങിയിട്ടുണ്ടെന്നും ഡ്ബ്ലു എച്ച് ഒ ചൂണ്ടിക്കാണിക്കുന്നു  

Get Newsletter

Advertisement

PREVIOUS Choice