Latest Updates

ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വനങ്ങളിലെ അപൂർവ്വ കാഴ്ചകളുടെ ഫോട്ടോ പ്രദർശനമൊരുക്കി ലുലു മാൾ.  പക്ഷി മൃഗാദികൾ, ഉരഗങ്ങൾ, ചിത്രശലഭങ്ങൾ അടക്കമുള്ളവയുടെയും അവയുടെ ആവാസ വ്യവസ്ഥയുടെയും  നേർചിത്രം കാഴ്ചക്കാർക്ക് മുന്നിലെത്തിയ്ക്കുന്ന  HBB (ഹാബിറ്റാറ്റ് , ബേർഡ്സ്, ബട്ടർഫ്ലൈസ്)  ഫോട്ടോഗ്രഫി എക്സിബിഷൻ്റെ ഉദ്ഘാടനം വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു.

കേരളത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നുള്ള 18 പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ 100 ലധികം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വംശനാശം നേരിടുന്നതും ലോകത്ത് അപൂർവ്വമായി കാണപ്പെടുന്നതുമായ ഏഷ്യാറ്റിക് വൈൽഡ് ഡോഗ് ഇനത്തിലെ കുഞ്ഞുങ്ങൾ, അമ്മയും കുഞ്ഞും അടങ്ങുന്ന കുട്ടിത്തേവാങ്കുകളുടെ കാഴ്ച,  താലി പരുന്ത്, തെറ്റി കൊക്കൻ, മൽഖോഹ, സൈരന്ദ്രി നത്ത്, മാക്കാച്ചി കാട, രാച്ചുക്, മേനി പൊന്മാൻ, മലമ്പുള്ള്, ചുറ്റി നീന്തൽ കിളി, ചോലക്കുടുവൻ, നാകമോഹൻ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

നിശാ ജീവികളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചിരിയ്ക്കുന്ന നൊക്ടേണൽ ഗ്യാലറിയാണ് പ്രദർശനത്തിൽ ശ്രദ്ധേയം. രാത്രി കാലങ്ങളിലെ വനാന്തരീക്ഷം പൂർണ്ണമായും പുന:സൃഷ്ടിയ്ക്കുന്ന പ്രത്യേക മുറിയിലാണ് നൊക്ടേണൽ ഗ്യാലറി സജ്ജമാക്കിയിരിയ്ക്കുന്നത്. പ്രദർശനം അവസാനിയ്ക്കുന്ന ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ പ്രമുഖ ഫോട്ടോഗ്രാഫർമാർ അനുഭവങ്ങൾ പങ്കുവെയ്ക്കുന്ന ഫോറവും മാളിൽ സംഘടിപ്പിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice