Latest Updates

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് എതിരെയുള്ള  ഗൂഢാലോചനക്കേസില്‍ സരിത എസ് നായര്‍ രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അവര്‍ മൊഴി നല്‍കിയത്. സ്വപ്‌നയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾക്ക് പിന്നില്‍ പി സി ജോര്‍ജ് മാത്രമല്ല, വലിയ തിമിംഗലങ്ങളുമുണ്ടെന്ന് സരിത പറഞ്ഞു. അന്വേഷിച്ചു ചെന്നപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് താൻ മനസ്സിലാക്കിയതെന്നും സരിത പറഞ്ഞു. സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ രഹസ്യമൊഴി നൽകിയതിന് ശേഷമായിരുന്നു സരിത ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. 

സ്വപ്ന, സരിത്ത്, ക്രെെം നന്ദകുമാർ എന്നിവർക്ക് ഇതിനു പിന്നിൽ പങ്കുണ്ടെന്ന് സരിത പറഞ്ഞു. ക്രെെം നന്ദകുമാറിന്റെ പങ്ക് വിട്ടുകളയാനാകില്ലെന്നും ഇവർ പ്ലാനിം​ഗ് നടത്തിയത് ക്രെെം നന്ദകുമാറിന്റെ ഓഫീസിലാണ് എന്നതിന് വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സരിത വ്യക്തമാക്കി. തന്നെ എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമുണ്ടെന്നും അവര്‍ ആരോപിച്ചു.

ഗൂഢാലോചന നടത്താനായി അവര്‍ തന്നെയും വിളിച്ചിരുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍ കാണാമെന്ന് പറഞ്ഞതുകൊണ്ട് താന്‍ പോയിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് തന്നെ സമീപിക്കുന്നത് പിസി ജോര്‍ജാണ് എന്നും സരിത അറിയിച്ചു. സ്വപ്ന സംസാരിക്കാതെ പിന്നെ പിസി ജോർജ് വരില്ലല്ലോ എന്നും അവർ പറഞ്ഞു. എന്നാൽ  ഡോളര്‍ക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ ഡിക്ക് നല്‍കില്ല. രഹസ്യമൊഴി ആവശ്യപ്പെട്ട് കൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. 

Get Newsletter

Advertisement

PREVIOUS Choice