Latest Updates

  അട്ടപ്പാടിയിൽ പുതുതായി ആരംഭിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ  പട്ടികജാതി - പട്ടിക വർഗ വികസന കാര്യ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . മേഖലയിലെ ആദിവാസി ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ്  സ്കൂൾ ആരംഭിക്കുന്നതെന്നും പിന്നാക്ക ജനതയുടെ മോചനം വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

 അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയിൽ ഇതൊരു നാഴികകല്ലാണ്.  സാമൂഹ്യ പ്രതിബദ്ധതയുള്ള യുവ തലമുറയെ വാർത്തടുക്കാൻ ഇത്തരം പഠന സംവിധാനങ്ങൾക്ക് കഴിയണമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.    സി ബി എസ് ഇ സിലബസിലുള്ള സ്കൂളിൽ ആറാം ക്ലാസിലേക്ക് 60 പട്ടിക വർഗ വിദ്യാർത്ഥികൾക്ക്  12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. 

Get Newsletter

Advertisement

PREVIOUS Choice