Latest Updates

: പ്രഥമ കേരള ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പടെ നാല് മെഡല്‍ നേടിയാണ് കോഴിക്കോട് ചാമ്പ്യന്‍മാരായത്. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയ തൃശൂര്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പടെ രണ്ടു മെഡല്‍ നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.

പീപ്പ് സൈറ്റ് എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടിന്റെ വിഷ്ണു ഗുപ്ത് സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ തൃശൂരിന്റെ പി. കൈലാസ്‌നാഥും പത്തനംത്തിട്ടയുടെ സഞ്ജീവ് രാജനും യഥാക്രമം വെള്ളിയുംം വെങ്കലവും നേടി.

പീപ്പ് സൈറ്റ് എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോടിന്റെ വര്‍ഷ കെ. വിനോദ് സ്വര്‍ണവും തൃശൂരിന്റെ എയഞ്ചല്‍ റോസ് വെള്ളിയും കരസ്ഥമാക്കി. ഈയിനത്തില്‍ കോഴിക്കോടിന്റെ സ്വാതി സതീശന്‍ വെങ്കലം നേടി. 

എയര്‍ പിസ്റ്റള്‍ പുരുഷ വിഭാഗത്തില്‍ ഇടുക്കിയുടെ ജോര്‍ജിന്‍ ഷാജി സ്വര്‍ണം നേടി. തൃശൂരിന്റെ കെ.വി. ഘനശ്യാം വെള്ളിയും പാലക്കാടിന്റെ പി.എസ്. പ്രശോഭ് വെങ്കലവും കരസ്ഥമാക്കി. 

വനിതാ വിഭാഗം എയര്‍ പിസ്റ്റളില്‍ എറണാകുളത്തിന് ഇരട്ട മെഡല്‍ നേട്ടം. സാന്താ ശ്രീവാസ്ത സ്വര്‍ണവും മാളവിക എസ്. പൈ വെള്ളിയും നേടി. ഇരുവരും എറണാകുളം ജില്ലയ്ക്കുവേണ്ടിയാണ് മത്സരത്തിനിറങ്ങിയത്. ഈ വിഭാഗത്തില്‍ കണ്ണൂരിന്റെ നിയാ മോഹന്‍ വെങ്കലം നേടി. 

ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തില്‍ തൃശൂരിന്റെ അജയ് ഡൊമനിക് സ്വര്‍ണവും കോഴിക്കോടിന്റെ സുസുര്‍ത് സുജിത് വെള്ളിയും പാലക്കാടിന്റെ ടി. ജയകുമാര്‍ വെങ്കലവും കരസ്ഥമാക്കി.

വനിതാ വിഭാഗം ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ മത്സരത്തില്‍ കണ്ണൂരിന്റെ ആര്യശ്രീ സ്വര്‍ണവും, പാലക്കാടിന്റെ അരുണ ആനന്ദ് വെള്ളിയും ഇടുക്കയുടെ അനഘ എസ് തമ്പി വെങ്കലവും കരസ്ഥമാക്കി.

Get Newsletter

Advertisement

PREVIOUS Choice