Latest Updates

ട്വിറ്റര്‍ ഇന്‍കോര്‍പ്പറേറ്റ് ഏറ്റെടുക്കാന്‍ എലോണ്‍ മസ്‌ക് ഫണ്ടിംഗ് കണ്ടെത്തിയത് എങ്ങനെ എന്നറിയാം.  44 ബില്യണ്‍ ഡോളരിനാണ് എലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനായി ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില നിക്ഷേപകരുടെ പിന്തുണ എലോണ്‍ മസ്‌ക് നേടിയിട്ടുണ്ട്.

ഒറാക്കിള്‍ കോര്‍പ്പറേഷന്റെ സഹസ്ഥാപകന്‍, മസ്‌കിന്റെ അടുത്ത സുഹൃത്തെന്ന് സ്വയം പ്രഖ്യാപിക്കപ്പെട്ട ലാറി എലിസണ്‍ മുതല്‍ ഏറ്റെടുക്കല്‍ ബിഡ് നേരത്തെ നിരസിച്ച സൗദി അറേബ്യന്‍ നിക്ഷേപകന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ വരെ, ഒരു കൂട്ടം നിക്ഷേപകര്‍ മസ്‌ക്കിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

5.2 ശതമാനം ഓഹരിയാണ് സൗദി രാജകുമാരന്റെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്ക് (KHC) ട്വിറ്ററിലുള്ളത്. അതേസമയം മസ്‌കിനാവട്ടെ 9.2 ശതമാനം ഓഹരി ട്വിറ്ററില്‍ നിലവിലുണ്ട്. 43 ബില്യണ്‍ ഡോളറിന് വാങ്ങാമെന്ന ഓഫറാണ് ട്വിറ്റര്‍ ചെയര്‍മാന് ഇലോണ്‍ മസ്‌ക് അയച്ച കത്തില്‍ പറയുന്നത്.

ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കില്‍ ഏറ്റെടുക്കാമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം. ഏപ്രില്‍ നാലിന് ട്വിറ്ററിലെ മസ്‌കിന്റെ ഓഹരി 9.2 ശതമാനം ആയി ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സിയുടെ ഓഹരിയുടെ നാലിരട്ടിയിലധികമാണ് മസ്‌ക് സ്വന്തമാക്കിയത്.


ഇടപാട് നടന്നത്  ഇങ്ങനെ

** മസ്‌ക് തന്റെ ഫിനാന്‍സിംഗ് പ്രതിബദ്ധത 21 ബില്യണ്‍ ഡോളറില്‍ നിന്ന് 27.25 ബില്യണ്‍ ഡോളറായി ഉയര്‍ത്തി - വ്യാഴാഴ്ച പ്രഖ്യാപിച്ച പുതിയ 7.14 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ.

** മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നുള്ള മാര്‍ജിന്‍ ലോണ്‍ അദ്ദേഹത്തിന്റെ ടെസ്ല സ്റ്റോക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത് 6.25 ബില്യണ്‍ ഡോളറാണ്, ഇത് ഏപ്രില്‍ 21 ന് പ്രഖ്യാപിച്ച 12.5 ബില്യണില്‍ നിന്ന് കുറഞ്ഞു.

** ട്വിറ്റര്‍ ഷെയറുകളില്‍ നിന്ന് 13 ബില്യണ്‍ ഡോളര്‍ ബാങ്കുകളില്‍ നിന്ന് വായ്പയായി  നേടി.


ഇക്വിറ്റി ഡിസ്‌ക്രിപ്ഷന്‍ ഇക്വിറ്റി, ഇന്‍വസ്റ്റര്‍ കമ്മിറ്റ്‌മെന്റ, ആന്‍ഡ്രീസെന്‍, ബെന്‍ ഹൊറോവിറ്റ്‌സ് തുടങ്ങി  ഏകദേശം 7 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് വാഗ്ദാനം ചെയ്ത നിക്ഷേപകരുടെ ഒരു ലിസ്റ്റ് വേറെയുമുണ്ട്. 

 

 

Get Newsletter

Advertisement

PREVIOUS Choice