Latest Updates

ഉത്തരകൊറിയയിലെ കോവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥചിത്രം ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. ബുധനാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍, ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ചീഫ് ഡോ. മൈക്ക് റയാനാണ്  ഉത്തര കൊറിയന്‍ അധികാരികളോട് കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ശരിയല്ലാത്ത കണക്കുകള്‍ ലഭിക്കാനും യഥാര്‍ത്ഥസ്ഥിതിയെക്കുറിച്ചുള്ള ധാരണനേടാനും നിലവില്‍ തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടെന്നും ഡോ മൈക്ക് വ്യക്തമാക്കി. രാജ്യത്തെ പകര്‍ച്ചവ്യാധിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല - സാധാരണ പകര്‍ച്ചവ്യാധികളില്‍ രാജ്യങ്ങള്‍ കൂടുതല്‍ സെന്‍സിറ്റീവ് ഡാറ്റ പങ്കിടുമ്പോള്‍ ആഗോള സമൂഹത്തിന് പൊതുജനാരോഗ്യ അപകടസാധ്യതകള്‍ വിലയിരുത്താന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ ഡാറ്റയിലേക്ക് തങ്ങള്‍ക്ക് ആക്സസ്സ് ഇല്ലാത്തപ്പോള്‍  ശരിയായ വിശകലനം നല്‍കി ലോകത്തിന് വിവരം കൈമാറാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഡോ. മൈക്ക് റയന്‍ ചൂണ്ടിക്കാട്ടി. . 

ഉത്തരകൊറിയയിലെ ജനസംഖ്യയില്‍ കോവിഡ് -19 ന്റെ ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുമ്പും  ആശങ്ക പ്രകടിപ്പിച്ചിരുന്നു.  വാക്‌സിനേഷന്‍ വിപുലമാകാത്തതും  ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളും  സൂപ്പര്‍-ഇന്‍ഫെക്ഷ്യസ് ഒമൈക്രോണും അതിന്റെ ഉപ വകഭേദങ്ങളും സൃഷ്ടിക്കുന്ന കേസുകളുടെ കുതിച്ചുചാട്ടത്തെ ത്വരിതപ്പെടുത്താന്‍ സാധ്യതയുണ്ട്്.  കോവിഡ് -19 വാക്‌സിനുകള്‍ വാഗ്ദാനം ചെയ്യുന്നതുള്‍പ്പെടെ 
കുറഞ്ഞത് മൂന്ന് വ്യത്യസ്ത അവസരങ്ങളിലെങ്കിലും ലോകാരോഗ്യ സംഘടന ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക സഹായവും വിതരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും  റയാന്‍ പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice