പൈലറ്റിന് സുഖമില്ലാതായി; യാത്രക്കാരന് വിമാനം നിലത്തിറക്കി
എങ്ങനെ വിമാനം പറത്തണമെന്ന് യാതൊരു ഐഡിയയുമില്ലാത്ത യാത്രക്കാരന് സുരക്ഷിതമായി വിമാനം ഇറക്കിയതിന്റെ അതിശയത്തിലാണ് ലോകം. രണ്ട് യാത്രക്കാര്മ മാത്രമായിരുന്നു സ്വകാര്യവിമാനത്തിലുണ്ടായിരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡയിലാണ് എങ്ങനെ പറക്കണമെന്ന്' ഒരു ആശയവുമില്ലാത്ത യാത്രക്കാരന് ഇടപെട്ട് വിമാനം ലാന്‍ഡ് ചെയ്തത്.
സീറോ ഫ്ലൈയിംഗ് അനുഭവത്തിലെത്തിയപ്പോഴായിരുന്നു യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍. വിമാനം ശക്തമായി കുലുങ്ങാന്‍ തുടങ്ങിയപ്പോഴാണ് പൈലറ്റിന് മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടെന്ന് യാത്രക്കാരന് ശ്രദ്ധിച്ചത്. മറ്റ് വഴിയൊന്നും ഇല്ലെന്ന് ബോധ്യമായതോടെ ഇയാള്‍ എയര്‍ ട്രീഫിക് കണ്‍ട്രോളറുടെ സഹായം തേടി. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു ലാന്‍ഡിംഗ്.
വിമാനം ലാന്‍ഡ് ചെയ്തതോടെ കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥര്‍ ഈ യാത്രക്കാരനെ കെട്ടിപിടിക്കാനായി ണ്വേയിലേക്ക് ഓടി. മിഡ്-എയര്‍ പേടിപ്പെടുത്തുന്ന സമയത്ത് യാത്രക്കാരന് പരിഭ്രാന്തനായി സംസാരിക്കുന്നത് കേള്‍ക്കാം