Latest Updates

'ഇന്ത്യന്‍ ടിവി ഷോയില്‍ ഇസ്ലാമിന്റെ പ്രവാചകനെ അപമാനിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. അടുത്തയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ന്യൂ ഡല്‍ഹിയിലേക്കുള്ള ആദ്യ യാത്ര നിശ്ചയിച്ചിരിക്കെയാണ് സംഭവം.

 പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശത്തെ  അപലപിച്ച്  ഗള്‍ഫ് രാജ്യങ്ങള്‍  പ്രതിഷേധ കുറിപ്പുകള്‍  കൈമാറിയിരുന്നു. ഇറാനെ കൂടാതെ ഖത്തറും കുവൈത്തും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.്അതേസമയം ഇത്തരത്തിലുള്ള ട്വീറ്റുകള്‍ ഒരു തരത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി വക്താവ് പറഞ്ഞു.

മതപരമായ വ്യക്തിത്വത്തെ അവഹേളിക്കുന്ന ചില ആക്ഷേപകരമായ ട്വീറ്റുകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍  ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ വിദേശകാര്യ ഓഫീസില്‍ ഉദ്യോഗസഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  

ന്യൂഡല്‍ഹിയില്‍, പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്യുകയും ഡല്‍ഹി മാധ്യമ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

്്‌തേസമയം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു  വിന്റെ ഖത്തര്‍ സന്ദര്‍ശനത്തിനിടെയാണ് അനിഷ്ടകരമായ പരാമര്‍ശങ്ങള്‍ ബിജെപി നേതാവില്‍ നിന്നുണ്ടായത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുമായി എം വെങ്കയ്യ നായിഡു  കൂടിക്കാഴ്ച നടത്തിയിരുന്നു. 

നേരത്തെ, സംസ്ഥാന വിദേശകാര്യ സഹമന്ത്രി സോള്‍ട്ടന്‍ ബിന്‍ സാദ് അല്‍ മുറൈഖി റിപ്പബ്ലിക് ഓഫ് ഇന്ത്യന്‍ അംബാസഡര്‍ക്ക് കുറിപ്പ് കൈമാറിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവിനെ സസ്പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ ഭരണകക്ഷി പുറത്തിറക്കിയ പ്രസ്താവനയെ ്അദ്ദേഹം സ്വാഗതം ചെയ്യുകയും ഖത്തര്‍ മാപ്പ് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.  അതേസമയം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്  ഇന്ത്യന്‍ എംബസി വക്താവ് പറഞ്ഞു.

'നമ്മുടെ നാഗരിക പൈതൃകത്തിനും നാനാത്വത്തില്‍ ഏകത്വത്തിന്റെ ശക്തമായ സാംസ്‌കാരിക പാരമ്പര്യത്തിനും അനുസൃതമായി, എല്ലാ മതങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു എന്നും എംബസി കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-ഖത്തര്‍ ബന്ധങ്ങള്‍ക്ക് വിരുദ്ധമായ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഈ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരം വികൃതികള്‍ക്കെതിരെ ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് എംബസി വക്താവ് പറഞ്ഞു.

 

Get Newsletter

Advertisement

PREVIOUS Choice