Latest Updates

അഴിമതിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പാർത്ഥ ചാറ്റർജിക്ക് ഒടുവിൽ പ്രസിഡൻസി ജയിലിൽ കിടക്കാൻ ഒരു കട്ടിലിൽ കിട്ടി. വെള്ളിയാഴ്ച, ജയിലിലെ ഇരുപത്തിരണ്ടാം വാർഡിലെ സെല്ലിലെ രണ്ടാം നമ്പർ സെല്ലിൽ അദ്ദേഹത്തിന് നിലത്ത് ഉറങ്ങേണ്ടിവന്നിരുന്നു. പാർത്ഥയ്ക്ക് സെല്ലിൽ മൂന്ന് പുതപ്പുകൾ ലഭിച്ചെങ്കിലും നിലത്തെ ഉറക്കം ഒട്ടും സൌകര്യപ്രദമായിരുന്നില്ല.അമിതമായ ശരീരഭാരം കാരണം അദ്ദേഹത്തിന് ഇരിക്കാനും കിടക്കാനും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. 

ശനിയാഴ്ച രാത്രിയാണ് പാർത്ഥ ചാറ്റർജിക്ക് കട്ടിൽ നൽകിയത്. ജയിലിൽ  പാർത്ഥ ചാറ്റർജിക്ക് പ്രസിഡൻസി ജയിലിൽ സഹതടവുകാരോട് അധിക്ഷേപം നേരിടേണ്ടി വന്നു. ജയിൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കട്ടിലോ കസേരയോ ഇല്ലാത്ത സെല്ലിൽ പാർത്ഥ ചാറ്റർജിക്ക് വെറും നിലത്ത് കഴിച്ചുകൂട്ടേണ്ടി വന്നു

 സെല്ലിലെ ടോയ്‌ലറ്റിൽ ഒരു കമോഡുണ്ടായിരുന്നതിനാൽ അത് ഇരിപ്പിടമാക്കേണ്ടി വന്നു മുൻമന്ത്രിക്ക്. രാവിലെ ചാറ്റർജി ജയിൽ അധികൃതരോട് കിടക്കയ്ക്കായി അപേക്ഷിച്ചതിൻപ്രകാരമാണ് കട്ടിൽ കിട്ടിയത്.

ഞായറാഴ്ച്ച രാവിലെ  സെല്ലിന് പുറത്ത് സസ്പെൻഷനിലായ ഈ  തൃണമൂൽ കോൺഗ്രസ് നേതാവ് മാ കാളിയുടെ ചിത്രത്തിന് പുഷ്പങ്ങൾ അർപ്പിക്കാൻ പോയപ്പോൾ  മറ്റ് തടവുകാർ 'ചോർ ചോർ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. വളരെ രൂക്ഷമായ കമൻറുകളും ചാറ്റർജിക്ക് തടവുകാരിൽ നിന്ന് കേൾക്കേണ്ടി വന്നു. തടവുകാരിൽ ചിലർ വായിൽ വിരലുകൾ കൊണ്ട് വിസിൽ അടിക്കുകയും ചെയ്തു. എന്നാൽ പാർത്ഥ ഇതെല്ലാം  അവഗണിച്ച് നേരെ തന്റെ സെല്ലിലേക്ക് കടക്കുകയായിരുന്നു.

Get Newsletter

Advertisement

PREVIOUS Choice