Latest Updates

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദം പശ്ചിമബംഗാളിൽ വലിയ പ്രക്ഷോഭത്തിന് കാരണമായ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇടയ്ക്കിടെയുള്ള അക്രമ സംഭവങ്ങളിൽ  പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘർഷം തടയാനാകാത്ത സാഹചര്യത്തിലാണ് മമത ഇക്കാര്യത്തിൽ രൂക്ഷവിമർശനം നടത്തിയത്.  

യുദ്ധം ചെയ്യാനും കൊല്ലാനും വിദ്വേഷം പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാതാകുന്പോൾ ജീവിതത്തിന് ഒരു ഉറപ്പുമില്ലെന്നും സാധാരണക്കാരല്ല രാഷ്ട്രീയ നേതാക്കളാണ് കലാപം പ്രോത്സാഹിപ്പിക്കുന്നതെന്നും മമത പറഞ്ഞു. വ്യാഴാഴ്ച ദക്ഷിണേശ്വറിൽ നടന്ന പുസ്തക ചടങ്ങിലാണ് പ്രവാചക വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെക്കുറിച്ച് മമത ബാനർജി  തുറന്ന് പറഞ്ഞത്.

, "ഞാൻ ഇന്നുണ്ട്, നാളെയല്ല, ഞാൻ എന്തിന് വഴക്കിടണം, എന്തിനാണ് നമ്മൾ വഴക്കിടുന്നതും കൊല്ലുന്നതും? എന്തിനാണ് പരസ്പരം വെറുക്കുന്നത്. മതം ഒന്നല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. ഞാൻ എല്ലാ മതങ്ങളെയും കുറിച്ച് സംസാരിക്കുന്നു. കലാപങ്ങൾ ഒരിക്കലും ഹിന്ദുക്കൾ ചെയ്യുന്നില്ല. മുസ്ലീങ്ങളും സിഖുകാരും ക്രിസ്ത്യാനികളും കലാപം നടത്തുന്നില്ല. ലഹളകൾ നടത്തുന്നത് വൃത്തികെട്ട ചവറ്റുകുട്ടകൾ കൊണ്ട് തല നിറച്ച അത്യാഗ്രഹികളായ ചില നേതാക്കളാണ്." 

വളരെ വൈകാരികമായാണ് മമത ബംഗാളിലെ പ്രക്ഷോഭങ്ങളോട് പ്രതികരിച്ചത്.

മമതയുടെ വാക്കുകളിൽ, "മസ്തിഷ്കമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അപ്പോൾ ഹൃദയത്തിൽ നിന്ന് വാക്ക് പുറപ്പെടുന്നു. തലച്ചോറിനെ ഒരു ചവറ്റുകൊട്ടയല്ല, മനുഷ്യത്വത്തിന്റെ കലവറയാക്കണം. കൈകേയിയെപ്പോലെയും മന്ഥരയെപ്പോലെയും ചിലർ എക്കാലത്തുമുണ്ട്., തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്ന മനുഷ്യത്വം നിലച്ചെന്നും മമത പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice