Latest Updates

 മുന്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സജീവരാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബി.സി.സി.ഐ. അധ്യക്ഷസ്ഥാനം ഗാംഗുലി രാജിവെയ്ക്കുമെന്നാണ് സൂചന . ക്രിക്കറ്റില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയെന്നും ജീവിതത്തില്‍ പുതിയ അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണെന്നും സൗരവ് ഗാംഗുലി ട്വിറ്ററില്‍ വ്യക്തമാക്കിയതോടെയാണ് അദ്ദഹം ബജെപിയിലേക്കാണെന്ന അഭ്യൂഹം ശക്തമാകുന്നത്. 

1992 മുതല്‍ ക്രിക്കറ്റിനൊപ്പം നീങ്ങിയ യാത്ര 2022 ഓടെ 30 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ജനങ്ങള്‍ ഏറെ പിന്തുണച്ചു. ഇപ്പോള്‍ നിരവധി ജനങ്ങളെ സഹായിക്കാന്‍ വഴിയൊരുക്കുന്ന ചില കാര്യങ്ങള്‍ തുടങ്ങുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ ജനങ്ങളുടെ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാംഗുലി വ്യക്തമാക്കി


അതേസമയം ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് സെക്രട്ടറി ജയ് ഷാ തള്ളിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിസിസിഐയുടെ 39-ാം പ്രസിഡന്‍റായി ഗാംഗുലി 2019 ലാണ് സ്ഥാനം ഏറ്റെടുത്തത്. 10 മാസം കാലാവധിയിൽ സ്ഥാനം ഏറ്റെടുത്ത ഗാംഗുലി പിന്നീട് അതേ സ്ഥാനത്ത് തുടരുകയായിരുന്നു. ബിസിസിയിൽ കാര്യക്ഷമമായ മാറ്റങ്ങളുണ്ടാക്കാന്ർ ഗാംഗുലിക്ക് കഴിഞ്ഞതായാമ് വിലയിരുത്തപ്പെടുന്നത്. 

Get Newsletter

Advertisement

PREVIOUS Choice