Latest Updates

മൂന്നാം ദിവസവും   ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിനെത്തി കോൺഗ്രസ് നേതാവ്  രാഹുൽ ​ഗാന്ധി.  ചോദ്യം ചെയ്യൽ ചൊവ്വാഴ്ച പൂർത്തിയാക്കണമെന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ആവശ്യം എന്നാൽ ഇത് ഇ‍ഡി അം​ഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറാണ് രാഹുൽ​ഗാന്ധിയെ ഉദ്യോഗസ്ഥര്ർ  ചോദ്യം ചെയ്തത്. അതേസമയം നാഷ്ണല്‍ ഹെറാള്‍ഡ് കോസില്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.


കേസില്‍ രാഹുല്‍ഗാന്ധിയുടെ അറസറ്റുണ്ടാകുമെന്ന് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും  കേസില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നുമില്ലെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. . ഇപ്പോള്‍ നടക്കുന്നത് രാഹുലിന്ല്‍ർറെ പ്രതിച്ഛായ തകര്ർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 

രാഹുലിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്ർഗ്രസ് പ്രവര്ർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എഐസിസിസി ആസ്ഥാനത്ത് നടത്തുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി. എഐസിസി ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തു. എഐസിസി ഓഫീസിലേക്ക് പ്രവേശിച്ച പൊലീസിനെ പ്രവര്‍ത്തകര്‍ പുറത്തേക്ക് തളളി മാറ്റി. ഇതോടെ എഐസിസി ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവർത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി.

നാഷണൽ ഹെറാൾഡ് കേസിൽ ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ടെന്ന് ഇഡി പറഞ്ഞു. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് റിപ്പോർട്ടുകൾ.

Get Newsletter

Advertisement

PREVIOUS Choice