Latest Updates

കേന്ദ്രസർക്കാരിന്ർറെ ഹ്രസ്കാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ്‌ പദ്ധതിയിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രായപരിധി കൂട്ടി.  സായുധ സേനയിലെ എല്ലാ പുതിയ റിക്രൂട്ട്‌മെന്റുകളുടെയും പ്രവേശന പ്രായം 17 ½ - 21 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടത്താൻ കഴിഞ്ഞില്ല എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് , 2022-ലേക്കുള്ള നിർദിഷ്ട റിക്രൂട്ട്‌മെന്റ് പരിപാടിക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാൻ കേന്ദ്ര ഗവൺമെൻറ് തീരുമാനിച്ചു. അതനുസരിച്ചാണ് , 2022-ലെ അഗ്നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഉയർന്ന പ്രായപരിധി 23 വയസ്സായി ഉയർത്തിയത്. 

തെരഞ്ഞെടുക്കപ്പെടുന്നവരിൽ മികച്ച നിലവാരം കാഴ്ച്ച വയ്ക്കുന്നവരെ സ്ഥിരപ്പെടുത്തും. മറ്റുള്ളവർക്ക് കേന്ദ്ര ആഭ്യന്തരമന്താലയത്തിന്ർറെ മറ്റ് മേഖലകളിൽ ജോലിക്ക് ചേരാം. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice