Latest Updates

ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കെ.എസ്.എഫ്.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഏറ്റവും ആധുനികമായ യന്ത്രസംവിധാനങ്ങളും ജീവതസാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിചയപ്പെട്ടിട്ടുള്ള പ്രവാസി സമൂഹം കൂടുതല്‍ പ്രൊഫഷണലിസത്തോടെ കാര്യങ്ങള്‍ ചെയ്യാനുള്ള അനുഭവപരിജ്ഞാനം ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളായി മധേഷ്യപോലുള്ള ഭാഗങ്ങളില്‍ നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഏറ്റവും ഫലപ്രദമായ ആശയങ്ങളും  അനുവഭവമുണ്ട്. അവ നടപ്പാക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് നോര്‍ക്ക റൂട്സും കെ.എഫ്.ഐയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്‌കീം. 

കേരളത്തില്‍  626 ശാഖകളുള്ള കെ.എസ്.എഫ്.ഐക്ക് ബാങ്കുകളെക്കാള്‍ വേഗത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. സ്വയംതൊഴില്‍ സംരംഭകര്‍ക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്ന പദ്ധതിയില്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂലധനത്തിന്റെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നു. മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. പ്രവാസികള്‍ക്കും നാടിനും ഈ പദ്ധതി മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  

Get Newsletter

Advertisement

PREVIOUS Choice